ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൧

മുമ്പെ അമ്മെക്കും പിന്നെ ഹല്ഫായുടെ മറിയ, ശലൊമ, മഗ്ദലക്കാരത്തി മുതലാ
യവൎക്കും ആശ്രയമായ്നില്ക്കുന്ന ഒരു കുഡുംബരക്ഷകനെ കിട്ടിയതു— അന്നു
അമ്മയുടെ ഹൃദയത്തൂടെ വാൾ കടന്ന ദിവസം എങ്കിലും യൊഹനാൻ ഉടനെ അ
വളെ കൈക്കൊണ്ടതിനാൽ യെശുവിന്റെ പ്രിയന്മാൎക്ക് ദുഃഖനാളുകളിലും ഒ
രൊരൊ ആശ്വാസം ഉണ്ടു എന്നു തെളിയുന്നു (യൊ).

(൩)അനന്തരം പിലാതൻ എഴുതിച്ചതിന്നു മാറ്റം ഇല്ല എന്നു പരസ്യമാ
യപ്പൊൾ പട്ടണത്തിൽനിന്നു വെറുതെ മടങ്ങിവന്ന പ്രമാണികൾ തുടങ്ങിയുള്ളവ
ർ(ലൂ) ക്രൂശെ നൊക്കി തല കുലുക്കി പരിഹസിച്ചതാവിത്: ഹാഹാ ദൈവാലയ
ത്തെ ഇടിച്ചു ൩ ദിവസത്തിന്നകം കെട്ടുന്നവനെ നിന്നെ തന്നെ രക്ഷിക്ക ദെവപു
ത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങിവാ– ഉടനെ മഹാചാൎയ്യരും മറ്റും അവൻ അ
ന്യരെ രക്ഷിച്ചു തന്നെ രക്ഷിപ്പാൻ കഴികയില്ലയൊ (എഴുത്തിൽ കാണുന്ന
പ്രകാരം) ഇസ്രയെൽ രാജാവാകുന്ന മശീഹ എങ്കിൽ നാം കണ്ടു വിശ്വസിക്ക
ത്തക്കവണ്ണം ഇപ്പൊൾ കിഴിഞ്ഞു വരട്ടെ എന്നും അവൻ ദൈവത്തിൽ ആശ്ര
യിച്ചുവല്ലൊ അവനിൽ കടാക്ഷിക്കുന്നുണ്ടെങ്കിൽ ഇപ്പൊൾ ഉദ്ധരിപ്പൂതാക
ദൈവം തെരിഞ്ഞെടുത്തവൻ ഞാൻ തന്നെ എന്ന് അവൻ പറഞ്ഞു പൊൽ
(ലൂ) എന്നും ദുഷിച്ചു തുടങ്ങി (മമ- സങ്കീ. ൨൨, ൭ƒ)- ആയതു ചെകവർ കെട്ടു അനു
സരിച്ചു മദ്യം കാട്ടി ഹൊ നീ യഹൂദരാജാവെങ്കിൽ നിന്നെ തന്നെ രക്ഷിക്ക എന്നു
ചൊല്ലി യെശുവെയും യഹൂദജാതിയെയും കളിയാക്കി (ലൂ)

അതല്ലാതെ കള്ളന്മാർ ഇരുവരും (മ മ) യെശുവെ നിന്ദിച്ചു മശീഹ എ
ങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു ചൊല്ലി ഒരുത്തൻ ദൂഷണം പറക
യും ചെയ്തു (ലൂ)- പക്ഷെ ഇരുവരും മശീഹാഗ്രഹം കലൎന്ന മനസ്സാലെ മത്സരദൊ
ഷങ്ങളിൽ അകപ്പെട്ടു പൊയവരായിരുന്നു- എങ്ങിനെ എങ്കിലും മറ്റവൻ മന
സ്സ ഭെദിച്ചു കഷ്ടത എല്ലാം സഹിക്കുന്ന വീരനെ കണ്ടു വിസ്മയിച്ചു ഇവൻ തനിക്ക്
വെണ്ടുന്ന രാജാവ് എന്നും അവന്റെ രാജ്യമഹത്വത്താൽ പാതാളത്തി
ൽ ഇരിക്കുന്നവൎക്കും അനുഭവം ഉണ്ടാകും എന്നും വിശ്വസിച്ചു സ്വജാതിയൊടും
തൊഴനൊടും സംബന്ധം അറുത്തു പറഞ്ഞിതു- ഒരു ശിക്ഷയിൽ തന്നെ അകപ്പെട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/259&oldid=190129" എന്ന താളിൽനിന്ന് ശേഖരിച്ചത്