ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

സ്താബ്ദത്തിൽ അല്ല അതിന്നു ൪ വൎഷം മുമ്പെ ആകുന്നു- ആയതു ഔ
ഗുസ്തന്റെ ൨൬ ആം ആണ്ടും രൊമ നഗര വൎഷം ൭൫൦ ആമതും ആകുന്നു-
ആയതു ഹെരൊദാവിന്റെ അന്ത്യവൎഷം തന്നെ- മാസവും ദിവസ
വും അറിയുന്നില്ല ഫെബ്രുവരി മാസത്തിൽ ജനിച്ചു എന്നു വിചാരി
പ്പാൻ സംഗതി ഉണ്ടു.

൭.)മശീഹായുടെ ആദ്യ പ്രജകൾ (ലൂ. ൨.മത.൨)

ഈ ജനനത്തിന്റെ ഹീനതയാൽ ദെവമാനത്തിന്നു കുറവു വരാ
തവണ്ണം തൽക്ഷണം ഒർ അതിശയം സംഭവിച്ചു- കന്നുകാലിക്കൂട്ടങ്ങ
ളെ മെയ്ക്കുന്നവർ ചിലർ വന്നു ജീൎണ്ണവസ്ത്രം പുതച്ചും തൊട്ടിയിൽ
കിടന്നും ഉള്ള ശിശുവെ തിരഞ്ഞു കണ്ടു വണങ്ങി സന്തൊഷിക്കയും
ചെയ്തു- അമ്മയും യൊസെഫും ആശ്ചൎയ്യപ്പെട്ടു ചൊദിച്ചാറെ വയലിൽ
വെച്ചു ദെവതെജസ്സു കണ്ടതും ഒരു ദൂതൻ ദാവിദൂരിൽ മശീഹയുടെ
ജനനം അറിയിച്ചതും മനുഷ്യരിൽ ദെവപ്രസാദം ഇറങ്ങി വന്നതിനാ
ൽ വാനങ്ങളിൽ ദെവമഹത്വം വിളങ്ങി ഭൂമിയിൽ സ്വൎഗ്ഗീയസ
മാധാനം പുക്കും ഇരിക്കുന്നു എന്നു വാനൊരുടെ സ്തുതിഗാനം ത
ങ്ങൾ കെട്ടതും ബൊധിപ്പിച്ചു മറിയെക്കും പല യൊഗ്യന്മാൎക്കും വിചാ
രിച്ചു ധ്യാനിച്ചു കൊൾ്വാൻ ഹെതു ജനിപ്പിക്കയും ചെയ്തു.

എങ്കിലും ഇസ്രയെലിൽനിന്നു മാത്രമല്ല പുറജാതികളിൽ നി
ന്നും മശീഹയുടെ തൊട്ടി കണ്ടു തൊഴുവാൻ ഒരു കൂട്ടം പ്രജകൾ വന്നു-
പാൎസി മെദ ജാതികളിൽ മാഗർ എന്ന ഒർ ആചാൎയ്യവംശം ഉണ്ടു-
(യിറ. ൩൯, ൩ റബ്മാഗ് എന്ന വാക്കിന്നു മാഗരുടെ പ്രധാനി എന്ന
ൎത്ഥം ആകുന്നു.)- അവർ ബിംബാരാധികൾ അല്ലായ്കകൊണ്ടു ഇസ്ര
യെലിന്റെ ദൈവവും വാഗ്ദത്തവും ഗ്രഹിപ്പാൻ പണ്ടു തന്നെ
അധികം രസക്കെട് ഇല്ലാത്തവരായിരുന്നു- ലൊകരക്ഷിതാവ്
യഹൂദയിൽ ഉദിക്കും എന്നു ചിലൎക്ക ബൊധം ഉണ്ടായതിന്റെ ശെഷം
നല്ല ആശയൊടും അല്പജ്ഞാനം ചെരുകകൊണ്ടു മഹാരാജാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/26&oldid=189651" എന്ന താളിൽനിന്ന് ശേഖരിച്ചത്