ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൩

ചാരത്തു നില്ക്കുന്നവർ ചിലർ ആ നാലാം മൊഴിയെ കെട്ടപ്പോൾ ഇവൻ തനി
ക്ക് വഴിയെ ഒരുക്കുവാൻ എലീയാവെ വിളിക്കുന്നു പൊൽ എന്നു ചൊല്ലി യെ
ശുവിൻ വചനത്തെ മറിച്ചു വെച്ച ഉടനെ മറ്റൊരു മൊഴിയും കെട്ടു - അതു
യെശു (ലൂ. ൪, ൨ വിശപ്പ എന്ന പൊലെ) പരീക്ഷയെ ജയിച്ച ശെഷമ
ത്രെ മൈയഴല്ചയെ വിചാരിച്ചു ജയമുള്ളൊരു ശിംശൊനൊട് ഒത്തവണ്ണം (ന്യാ
യം ൧൫,൧൮) ഉരച്ചതു എങ്ങിനെ എന്നാൽ വെദവാക്യങ്ങൾ തീരെ നിവൃത്തി
യാകെണം എന്നു വെച്ചു (സങ്കീ. ൨൨, ൧൫) ദാഹിക്കുന്നു എന്നു വിളിച്ചു (യൊ)-
ഇങ്ങിനെ പിതാവൊടല്ല മനുഷ്യരൊടു പറഞ്ഞതിനാൽ താൻ താപസനും
വമ്പനും അല്ല എന്നു കാണിച്ചു മനുഷ്യരാൽ ആകുന്ന സല്ക്കാരത്തെ യാചിച്ചു-
അതിന്മണ്ണം ഒരുത്തൻ പുളിച്ച വീഞ്ഞിൽ സ്പൊങ്ങിനെ ഇട്ടു നിറെച്ചു (ഒരുവക
തൃത്താവ് ആകുന്ന) ൟസൊപ്പ് തണ്ടിന്മെൽ കെട്ടി യെശുവിന്നു നീട്ടി അവർ
കാണിക്കയും ചെയ്തു. മറ്റവർ (മത) നില്ക്ക എലീയാ അവനെ രക്ഷിപ്പാൻ വരു
മൊ എന്നു ചൊല്ലി പരിഹാസം നടിക്കുമ്പൊൾ യെശുവെ കുടിപ്പിക്കുന്നവനും
ദുൎന്നിമിത്തങ്ങളുടെ ഭയം ഏറ്റു പക്ഷെ എലീയാ വരുമൊ എന്നു ശങ്കിച്ചു പറ
ഞ്ഞു (മാ)-

യെശു നിവൃത്തിയായി എന്നു വിളിക്കയാൽ ആയുസ്സൊടു തന്റെ
പൊരും വെലയും പുതുലൊകനിൎമ്മാണവും എല്ലാം പ്രാൎത്ഥിച്ച പ്രകാരം (യൊ. ൧൭,)
തന്നെ പൂരിച്ചു വന്നു എന്നു ലൊകരെ ചുരുക്കത്തിൽ അറിയിച്ചു (യൊ.). പിന്നെ
ദൈവത്തെ നൊക്കി പിതാവെ നിൻ കൈകളിൽ ഞാൻ ആത്മാവെ എല്പി
ക്കുന്നു (ലൂ) എന്നുറക്കെ വിളിച്ചു (സങ്കീ, ൩൧, ൫) ദൂരത്തുനിന്നു കെൾ്ക്കുന്നവ
രെയും കുലുക്കിച്ചു (മ മാ)പ്രാണനെ വിടുകയും ചെയ്തു-(൩)

ഉടനെ ഭൂമിക്ക് ൟറ്റുനൊവു പൊലെ (രൊ. ൮, ൧൮ƒƒ) ഇള
ക്കം പിടിച്ചു പാറകൾ പിളൎന്നുപൊകയും ചെയ്തു- എതിരെ നില്ക്കുന്ന ശതാധിപൻ അ
ത് എല്ലാം കണ്ടും യേശു ഇവ്വണ്ണം വിളിച്ചു മരിച്ചതു വിചാരിച്ചും (മാ) കൊണ്ട
ഇവൻ പുണ്യവാൻ സത്യം എന്നും (ലൂ), അവൻ ദെവപുത്രൻ എന്നുള്ളതു ശു
ദ്ധ പട്ടാങ്ങ് എന്നും (മ മാ) സാക്ഷ്യം ചൊല്ലി കൂട്ടരിലും ആ ഭാവത്തെ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/261&oldid=190132" എന്ന താളിൽനിന്ന് ശേഖരിച്ചത്