ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൫

ആ സിദ്ധന്മാർ പ്രത്യക്ഷരായി ചമഞ്ഞു. ഇതു ശരീരത്തിന്റെ ഒർ എഴുനീല്പു
പൊലെ കാണുന്നുതു എങ്കിലും അതു തന്നെ അല്ല അതിന്റെ മുങ്കുറി അ
ത്രെ എന്നു തൊന്നുന്നു- യെശു താനല്ലൊ മരിച്ചവരിൽനിന്നു ആദ്യജാ
തനായതു– അവന്റെ മരണമൊ പാതാളപൎയ്യന്തം മരണവാഴ്ചയെ
ഇളക്കി പെട്ടെന്നു ജീവനെ തഴപ്പിക്കുന്ന വീൎയ്യത്തോടെ വ്യാപരിച്ചതു നി
ശ്ചയം —


൧൭.,കൎത്താവിന്റെ ശവസംസ്കാരം (മത.൨൭, ൫൭.൬൬
മാൎക്ക ൧൫, ൪൨-൪൭. ലൂ. ൨൩, ൫൦-൫൬.൧൯,൩൧-൪൨)

തൂക്കി കൊന്നവരുടെ പിണം രാത്രി മുഴുവനും മരത്തിന്മെൽ ആകരുത് എ
ന്ന് കല്പന വെച്ചു കിടക്കുന്നതല്ലാതെ (൫ മൊ. ൨൧, ൨൨ƒ) അസ്തമാന
ത്താൽ പെസഹയുടെ മഹാശബ്ബത്ത് ആരംഭിക്കുന്ന സംഗതിയാലും (യൊ)
യഹൂദർ പിലാതനെ ചെന്നു കണ്ടു ആ മൂവരെ മരിപ്പൊളം തൂങ്ങി കിടപ്പാൻ
സമ്മതിയാതെ കാലൊടിച്ചു വെഗം മരണം വരുത്തെണം എന്ന് അപെ
ക്ഷിച്ചു അപ്രകാരം നടത്തുവാൻ വെറെ ചെകവരെ നിയോഗിച്ചപ്പൊ
ൾ അവർ ജീവനൊടെ കണ്ട കള്ളന്മാരെ കാൽ ഒടിച്ചു കൊന്നു- യെശു മ
രിച്ചു കഴിഞ്ഞു എന്നറികയാൽ മരണനിശ്ചയത്തിന്നു തികവായിട്ടു ഒ
രുത്തൻ കൈവണ്ണത്തിലുള്ള കുന്തമുനകൊണ്ടു യെശുവിന്റെ നെ
ഞ്ചിൽ കുത്തി ഉടനെ രക്തവും വെള്ളവും ഒലിക്കയും ചെയ്തു– (യൊ) ആ
യതു കണ്ടിട്ടുള്ള ശിഷ്യൻ മൂഢനായ ചെകവന്റെ ക്രിയയാൽ ൨ വാക്യ
ങ്ങൾ്ക്ക നിവൃത്തി വന്നപ്രകാരം വിചാരിച്ച് അതിശയിച്ചു – യെശുവല്ലൊ
ഉള്ളവണ്ണം പെസഹക്കുഞ്ഞാടാക കൊണ്ടു അവന്നു ഹൊമമരണം
വരെണ്ടിയതു എങ്കിലും എല്ല് ഒടിഞ്ഞിട്ടു വിശുദ്ധരൂപം ഊനപ്പെടുവാ
ൻ ദെവകല്പന ഇല്ലാഞ്ഞു (൨ മൊ ൧൨, ൪൬)- പിന്നെ യഹൊവ അവർ
കുത്തിയവനായ എന്നിൽ നൊക്കും എന്നു (ജക. ൧൨, ൧൦) അരുളിച്ചെയ്ത
തിന്നു അന്നു നിവൃത്തിയായി– ശവത്തിൽനിന്നു രക്തം ഒഴുകുന്നതു എത്രയും
ദുൎല്ലഭം തന്നെ– യെശുവിന്റെ ഉടലൊ പ്രാണൻ വെൎവ്വിട്ട നിമിഷം മു


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/263&oldid=190136" എന്ന താളിൽനിന്ന് ശേഖരിച്ചത്