ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൬

തൽ കൊണ്ടു ദ്രവിച്ചു പൊകുന്ന വട്ടങ്ങൾ കൂടാതെ പുനൎജ്ജീവനത്തെയും
രൂപാന്തരത്തെയും ആശിക്കുന്നപ്രകാരം പാൎത്തിരിക്കയാൽ (അപ. ൨, ൩൧)
രക്തം ഒലിക്കുന്ന മുറിവു ദിവ്യമഹത്വത്തെ പ്രകാശിപ്പിച്ചു ലൊകത്തെ
ശാസിക്കയും ചെയ്തു — അവനെ കുത്തിയവർ ചിലർ അവനിൽ അന്നു മുത
ൽ നൊക്കി തുടങ്ങി എകജാതനെ കളഞ്ഞിട്ടു വിലപിക്കും പൊലെ ആ
യ്വന്നു — മറ്റുള്ള ജാതികൾ്ക്കും വിശെഷാൽ ഇസ്രയെലിന്നും അവന്റെ
മുറിവുകളിൽ സൌഖ്യത്തെ തിരയെണ്ടി വരും – യെശുവിന്റെ ൟ സഞ്ചാ
രത്തിന്നു ഇവ്വണ്ണം സമാപ്തി ഉണ്ടായപ്രകാരം യൊഹനാന്റെ സത്യവും
നിത്യവും ആയ സാക്ഷ്യം തന്നെ (യൊ)

ഇതു കന്നിന്മെൽ നടക്കുമ്പോൾ തന്നെ അറിമത്യക്കാരനായ*
യൊസെഫ നാടുവാഴിയെ ചെന്നു കണ്ടു യെശുവിന്റെ ശവത്തെ തരു
വാൻ അപെക്ഷിച്ചു – അവൻ മുമ്പെ തന്നെ മശീഹവാഴ്ചയെ ആശിച്ച
നീതിമാനും (ലൂ) അൎദ്ധശിഷ്യനും (യൊ) ആയ്പാൎത്തു ദ്രവ്യസ്ഥനും (മ
) സൻഹെദ്രിനിലേ സ്ഥാനിയും (മാ) ആകകൊണ്ടു അവൻ യെശുസ്നെഹ
ത്തെ അല്പം മറച്ചിരുന്നു – എങ്കിലും മരണവിധിയെ സമ്മതിക്കാഞ്ഞത്
എന്നിയെ യെശു മരണത്താൽ ഹൃദയത്തിന്മെൽ ഉള്ള മൂടൽ ചീന്തി
പൊയിട്ടു അവനും നിക്കൊദെമനും (യൊ) ലൊകമാനത്തെ ഉപെക്ഷി
ച്ചു വെളിച്ചത്തു വരും എന്നുള്ള യെശുമൊഴിയെ (യൊ. ൩, ൨൧) ഉണ്മ
യാക്കി ഈ ശവം കുലനിലത്തു തന്നെ കുഴിച്ചിട്ടു കളയെണ്ടതല്ല താനും
എന്നു വെച്ചു ധൈൎയ്യം കൈകൊണ്ടു പിലാതനൊടു ചൊദിച്ചു ആയ
വൻ വിസ്മയിച്ചു ശതാധിപനൊടു മരണസമയത്തെ ചൊദിച്ചറിഞ്ഞു
(മാ)ശവത്തെ കൊടുപ്പിക്കയും ചെയ്തു –

സ്നെഹിതന്മാർ ഇരുവരും മടിയാതെ ചെന്നു തിരുശവത്തെ
മരത്തിൽ നിന്നിറക്കി - യൊസെഫ നെരിയ ശീലകളെ വരുത്തി (മാ) മ
റ്റവൻ നൂറു റാത്തൽ തുക്കത്തിൽ സുഗന്ധയൊഗം തന്നെ കൊണ്ടു വ

* ഇതു നെഹമ്യ ൧൧, ൩൩ƒ ചൊല്ലിയ രാമത്ത് ആകുന്നു.


33

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/264&oldid=190138" എന്ന താളിൽനിന്ന് ശേഖരിച്ചത്