ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൭

ന്നു – അതു കണ്ടിവെണ്ണയും അരച്ചിട്ടുള്ള അകിലും (ചന്ദനമൊ) ഇടകല
ൎന്നതു – എങ്ങിനെ എങ്കിലും യഹൂദരിലെ മഹത്തുക്കൾ്ക്ക യൊഗ്യമായപ്രകാ
രം അവർ കൂറകളെ ചീന്തി മടക്കി സുഗന്ധവൎഗ്ഗങ്ങളെ ഉള്ളിലിട്ടു ഉടലും
കൈകാലുകളും തലയും വെവ്വെറെ ചുറ്റി കെട്ടുകയും ചെയ്തു – ശവ
ത്തെ മറെക്കെണ്ടതിന്നു യൊസെഫ താൻ അടുക്കയുള്ള തൊട്ടത്തിൽ കുറ
യ മുമ്പെ (യൊ) വെട്ടിച്ച കുഴി നല്ലത് എന്നു കണ്ടു അസ്തമാനത്തിന്മുമ്പെ
സംസ്കാരം കഴിച്ചു വലിയ പാറയെ ഉരുട്ടി വെച്ചിട്ടു വാതിൽ അടച്ചു പൊ
കയും ചെയ്തു —

ആയതു എല്ലാം ശിഷ്യന്മാർ ചിലർ കുഴിയിൽ ഇറങ്ങിക്കൊണ്ടും
നൊക്കി പുരുഷന്മാരുടെ ബദ്ധപ്പാടു നിമിത്തം സംസ്കാരത്തിന്നു ഒരൊ
രൊ കുറവുകൾ വന്നതും കണ്ടു ചിലർ മടിയാതെ നഗരത്തിൽ ചെന്നു ശ
ബ്ബത്തിന്റെ മുമ്പിലും സുഗന്ധവൎഗ്ഗങ്ങളെ വാങ്ങി (ലൂ)- മഗ്ദലക്കാരത്തി
യും ഹല്ഫായുടെ മറിയയും മാത്രം പിരിഞ്ഞു പൊറുക്കാതെ കുഴിയുടെ
നെരെ ഇരുന്നു ശബ്ബത്തിന്റെ ആരംഭത്തൊളം കാത്തുകൊണ്ട ശെഷം
(മത) സ്വസ്ഥനാൾ കഴിഞ്ഞിട്ടു ശനിയാഴ്ച അസ്തമാനത്തിൽ പിന്നെ
ചെന്നു വെണ്ടുന്ന സാധനങ്ങളെ മെടിച്ചു തുടങ്ങുകയും ചെയ്തു (മാ)– ഇപ്ര
കാരം പലരുടെ പ്രയത്നത്താലും യെശുവിന്നു ധനവാന്മാരൊട് ഒത്തവ
ണ്ണം ശവസംസ്കാരം ലഭിച്ചിരിക്കുന്നു (യശ. ൫൩, ൯)

ശത്രുക്കൾ ഭൂകമ്പത്തിനാലുള്ള തത്രപാട അല്പം ശമിച്ച ശെഷം
യെശു മൂന്നാം നാൾ എഴുനീല്ക്കുന്നപ്രകാരം പറഞ്ഞു കെട്ടതു വിചാരിച്ചു രാ
ത്രിയിലും സ്വസ്ഥനാളിലും സ്വസ്ഥത കാണാതെ എങ്ങിനെ എങ്കിലും അ
വൻ ഏഴുനീറ്റു വരരുത് എന്നു വെച്ചു മഹാശബ്ബത്തിന്റെ ഉഷസ്സി
ൽ തന്നെ ഗൂഢമായി നിരൂപിച്ചു പിന്നെ പിലാതനൊടു രണ്ടാമതൊ
രു വഞ്ചനയെ തൊട്ടുള്ള സംശയത്തെ ഉണൎത്തിച്ചു. ൩- ദിവസത്തൊ
ളം കുഴിയെ ഉറപ്പാക്കുവാൻ കല്പന അപെക്ഷിച്ചു — പിലാതനൊ
അവരുടെ ഭയത്തെ മന്ദമായി പരിഹസിച്ചു, നിങ്ങൾ്ക്ക ദെവാലയ കാവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/265&oldid=190140" എന്ന താളിൽനിന്ന് ശേഖരിച്ചത്