ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൮

ൽ ഉണ്ടല്ലൊ ആകുന്നെടത്തൊളം ഉറപ്പു വരുത്തുവിൻ എന്നു ചൊല്ലി
യപ്പൊൾ അവർ നാണിയാതെ പൊയി ചെകവരെ കാവലാക്കി ക
ല്ലിന്നു മുദ്രയിട്ടു ഉറപ്പു വരുത്തുകയും ചെയ്തു (മത)–

അവർ അവ്വണ്ണം ശബ്ബത്തിന്റെ സ്വസ്ഥതയെ ലംഘിക്കു
ന്നപ്രകാരം ഒന്നും യെശുവിൻ ശിഷ്യന്മാർ അറിയാതെ കൎത്താവൊട്
കൂട അടക്കപ്പെട്ടവരെ പൊലെ പ്രത്യാശയൊടു കൂടിയ ബദ്ധന്മാരാ
യി (ജക. ൯, ൧൧ƒ) സ്വസ്ഥതയെ കൊണ്ടാടി പാൎത്തു–

ആറാം കാണ്ഡം

യെശുവിന്റെ മഹത്വപ്രവെശം

൧., മഹാശബ്ബത്തു

സൃഷ്ടിയുടെ അനന്തരം ഒന്നാം ശബ്ബത്ത കഴിഞ്ഞ ഉടനെ പാപം ലൊ
കത്തിൽ കടക്കയാൽ സ്വസ്ഥത ഇല്ലാതെ പൊയി– അതിന്നു യെശു
വിന്റെ മരണത്താലത്രെ നിവൃത്തി വന്നതു – അവൻ സൎവ്വയുദ്ധത്തിലും
ന്യായവിധിയുടെ അഗ്നിയിലും കാത്തുകൊണ്ട ദെവസമാധാനം അ
ന്നു തികഞ്ഞു വരികയും ചെയ്തു–

അവന്റെ ത്രാണക പ്രവൃത്തിക്കു മൂന്നു വിധത്തിലും നിവൃത്തി
സാധിച്ചതു പറയാം ൧., അവൻ മൃത്യുഭയം തുടങ്ങിയുള്ള പ്രപഞ്ച
ചങ്ങലകളെ എല്ലാം (എബ്ര.൨,൧൫) താൻ മരിക്കയാൽ അഴിച്ചു സ്വാ
തന്ത്ര്യം വരുത്തിയതു അവന്റെ വീണ്ടെടുപ്പു (൧ പെത ൧,൧൮)–
൨., അവൻ മനുഷ്യരുടെ ദെവദ്വെഷ്യത്തെ മാറ്റുവാൻ തന്നെത്താ
ൻ പാപപ്രായശ്ചിത്തമാക്കി (൧ യൊ.൨.൨) ആത്മബലി മൂലമായി പാ
പികളെ പിന്നെയും ദൈവത്തൊടു അടുപ്പിക്കുന്നതു - ൩.,യെശു ന്യായ
വിധിയിൽ അകപ്പെട്ടപ്പൊൾ തങ്ങളിൽ ഇടഞ്ഞുപൊയ ദൈവം മ
നുഷ്യർ എന്നുള്ള ൨ പക്ഷങ്ങളെയും കൈവിടാതെ ചെൎത്തു കൊണ്ടിരി
ക്കയാൽ ദൈവത്തിന്നും ലൊകത്തിന്നും ഇണക്കം (യൊജിപ്പു.൨ കൊ.൫,൧൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/266&oldid=190141" എന്ന താളിൽനിന്ന് ശേഖരിച്ചത്