ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൯

വരുത്തിയതു –

ഇവ്വണ്ണം ദൈവത്തിന്റെ സാക്ഷിയും മഹാചാൎയ്യനും രാജാവു
മായി ത്രിവിധമായ വെലയെ തീൎത്തു പരലൊകത്തിൽ കടന്നപ്പൊൾ പി
താവിൽ ആസ്വസിച്ചതല്ലാതെ ജയസന്തൊഷത്തൊടും കൂട പാതാള
ത്തിൽ ഇറങ്ങി അവിടെ തനിക്കായി ഒരുക്കി പാൎപ്പിച്ചിട്ടുള്ള വലിയ സ
ഭയൊടു സുവിശെഷം അറിയിച്ചു (സങ്കീ.൨൨,൨൫ff.൧ പെ ൩, ൧൯.൪,൬)
ഒരു പുതിയ എദെനിൽ ആ കള്ളനെയും ചെൎത്തു സംശയം കൂടാതെ അവി
ടെയും പലൎക്കു മരണവാസനയായും തീൎന്നു ഇപ്രകാരം അതിശയമുള്ള ആ
ത്മയാത്ര കഴിക്കയും ചെയ്തു –

യെശു മഹാസ്വസ്ഥതയൊടെങ്കിലും ആത്മപ്രകാരം ജീവന്റെ
വഴികളിൽ നടക്കുക അല്ലാതെ (സങ്കീ. ൧൬, ൯ƒƒ)–അവന്റെ ശരീ
രത്തിങ്കൽ കെട് ഒന്നും നെരിടാതെ മഹത്വം വരുത്തുന്നൊരു ദെവശക്തി
വ്യാപരിച്ചു ധാന്യത്തിന്റെ വിത്തിൽനിന്നു എന്ന പൊലെ അപൂൎവ്വമാ
യ രൂപാന്തരത്തെ ജനിപ്പിച്ചു തുടങ്ങി — ശത്രുക്കൾ അന്നും വിടാതെ ചെറു
ത്തു കുഴിയെ സൂക്ഷിക്കുന്നതിനാൽ ആ ദിവ്യപ്രവൃത്തിക്കു കുറവ് ഒന്നും പ
റ്റാതെ ഇരുന്നു സ്നെഹിതന്മാർ കരുതുന്ന അഭിഷെകംകൊണ്ടു ഒരാവശ്യ
വും ഇല്ലാഞ്ഞു – ആ ശബ്ബത്തായ്ത രണ്ടാം സൃഷ്ടിയുടെ ആരംഭം തന്നെ–

൨.,പുനരുത്ഥാനത്തിന്റെ ഒന്നാം വാൎത്ത –

(മത.൨൮,൧-൧൦- മാൎക്ക ൧൬,൧-൧൧. ലൂക്ക. ൨൪,൧,൧൨-
യൊഹ.൨൦,൧-൧൮)

അഭിഷെകത്തിന്നായി തൈലം ഒരുക്കുവാൻ മഗ്ദലക്കാരത്തിയും ഹല്ഫാ
യുടെ മറിയയും ശലൊമയും ശനിയാഴ്ച വൈകുന്നെരത്തു ഉത്സാഹിച്ചതി
ന്റെ ശെഷം (മാ)- തങ്ങളിൽ പിരിയാതെ പാൎത്തു ഞായറാഴ്ച (എപ്രി
ൽ - ൯) പുലരുമ്മുമ്പേ തന്നെ പുറപ്പെട്ടു വഴിയിൽവെച്ചു കുഴിമെലുള്ള
കല്ലിനെ ഒൎത്തു അതു നമുക്ക് ആർ ഉരുട്ടികളയും എന്നു ചൊല്ലി അല്ലലൊ
ടെ നടക്കുമ്പൊൾ (മാ)– വലിയ ഭൂകമ്പം ഉണ്ടായി മിന്നല്ക്കൊത്ത ദെവദൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/267&oldid=190143" എന്ന താളിൽനിന്ന് ശേഖരിച്ചത്