ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൦

തൻ കല്ലിനെ ഉരുട്ടിക്കളഞ്ഞു മുദ്രമെൽ ഇരുന്നപ്രകാരം കാവല്ക്കാർ ക
ണ്ടു ഞെട്ടി വിറെച്ചു സ്തംഭിച്ചുപൊയി (മത)- വലിയ കല്ലു നീങ്ങിയതും പ
ക്ഷെ കാവൽക്കാർ ഓടിപൊകുന്നതും സ്ത്രീകൾ മൂവരും എത്തിയ നെരം ത
ന്നെ കണ്ടാറെ (മാ ലൂ) മഗ്ദലക്കാരത്തി കലങ്ങി ഉടനെ പട്ടണത്തെക്ക മ
ണ്ടി ശിമൊനെയും യൊഹനാനെയും അറിയിച്ചു അവർ കൎത്താവെ എവി
ടക്കൊ കൊണ്ടു പൊയി എന്നു പറകയും ചെയ്തു (യൊ)– മറ്റെ സ്ത്രീകൾ ഇരു
വരും ഗുഹയുടെ അകത്തു ചെന്നു, ഒരു ബാല്യക്കാരൻ മിന്നുന്ന വസ്ത്രത്തൊ
ടെ വലത്തിരിക്കുന്നതു കണ്ടു വിസ്മയിച്ചു (ലൂ)– അവനും ഭയപ്പെടായിയ്വിൻ
ക്രൂശിൽ തറെക്കപ്പെട്ട നചറക്കാരനായ യെശുവെ അന്വെഷിക്കുന്നു ജീ
വിക്കുന്നവനെ മരിച്ചവരിൽ തിരയുന്നതു എന്തു (ലൂ) അവൻ ഇവിടെ ഇ
ല്ല അരുളിച്ചെയ്ത പ്രകാരം എഴുനീറ്റിരിക്കുന്നു കൎത്താവ് കിടന്ന സ്ഥലം ഇ
താ കാണ്മിൻ– വെഗത്തിൽ പൊയി അവൻ മരിച്ചവരിൽ നിന്നു എഴുനീ
റ്റു എന്നു ശിഷ്യന്മാരൊടും കെഫാവൊടും (മാ) പറവിൻ – അവൻ നിങ്ങൾ്ക്കു
മുമ്പെ ഗലീലെക്കു പൊകും അവിടെ നിങ്ങൾ അവനെ കാണും എന്നു പ
റഞ്ഞു (മ മ)- ഹൃദയങ്ങളിൽ ഭയവും സന്തൊഷവും ഇടകലൎന്നിട്ട് അവ
ർ ശിഷ്യന്മാരെ അറിയിപ്പാനായി ഓടിപൊയാറെയും (മത) പട്ടണത്തി
ൽ വന്നപ്പൊൾ ഭ്രമം ഹെതുവായി ആരൊടും ഒന്നും ചൊല്വാൻ തുനിഞ്ഞ
തും ഇല്ല (മാ)–

(യൊ) അതിന്റെ ഇടയിൽ ശിമൊനും യൊഹനാനും മഗ്ദലക്കാ
രത്തിയൊടു കൂടി പുറപ്പെട്ടു അവളെ പിന്നിട്ടൊടി യൊഹനാനും അധികം
ബദ്ധപ്പെട്ടു ഗുഹയിൽ എത്തിയ ശെഷം പൂകാതെ കുനിഞ്ഞു നൊക്കി ശീ
ലകൾ കിടക്കുന്നതു കണ്ടു - ശിമൊനൊ എത്തിയ നെരമെ കടന്നു തല ചു
റ്റിയ ശീല വെറെ വെച്ചതു കണ്ടു കള്ളന്മാരുടെ ചിഹ്നം ഒന്നുമില്ല എന്നു
ബൊധിച്ചു ആശ്ചൎയ്യപ്പെട്ടപ്പൊൾ (ലൂ)- യൊഹനാനും അകത്തു കടന്നു
വെദവചനങ്ങൾ നിമിത്തം വിശ്വസിക്കെണ്ടിയതിനെ കണ്ണാലെ ചില ല
ക്ഷണങ്ങളെ കണ്ടു വിശ്വസിച്ചു – ശിഷ്യന്മാർ ഇരുവരും വിചാരിച്ചു കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/268&oldid=190146" എന്ന താളിൽനിന്ന് ശേഖരിച്ചത്