ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൧

വീട്ടിലെക്കു മടങ്ങി ചെല്ലുമ്പൊൾ മഗ്ദലക്കാരത്തി ആശ്വസിക്കാതെ ഗുഹാ
സമീപെ കരഞ്ഞു പാൎത്തു പിന്നെയും കുനിഞ്ഞു നൊക്കിയാറെ ൨ ദൂതന്മാർ ത
ലെക്കലും കാല്ക്കലും ഇരിക്കുന്നതു കണ്ടു. സ്ത്രീയെ എന്തിന്നു കരയുന്നു എന്നു
കെട്ടതിന്നു അവർ എൻ കൎത്താവെ എടുത്തുകൊണ്ടു പൊയി എവിടെ വെച്ചു
എന്നറിയുന്നതും ഇല്ല– എന്നു ചൊല്ലി പിന്നൊക്കം തിരിഞ്ഞു മറ്റൊരു അ
ജ്ഞാതദെഹത്തെയും കണ്ടു സ്ത്രി എന്തിന്നു കരയുന്നു ആരെ അന്വെ
ഷിക്കുന്നു എന്നു കെട്ട നെരം– ഇവൻ പക്ഷെ യൊസെഫിന്റെ തൊട്ടക്കാ
രൻ ശവത്തെ നിൎഭയമുള്ള സ്ഥലത്താക്കി വെച്ചിട്ടുണ്ടായിരിക്കും എന്നു
ഊഹിച്ചു എങ്കിലൊ വെച്ച സ്ഥലം എന്നൊടു പറഞ്ഞാലും ഞാൻ എടുത്തു
കൊണ്ടു പോകും എന്നു പറഞ്ഞു – ഉടനെ അവൻ മറിയെ എന്നു ചൊല്ലു
ന്നതു കെട്ടു തിരിഞ്ഞു റബ്ബൂനി (എൻഗുരൊ) എന്നു പറഞ്ഞു അവന്റെ
കാൽ പിടിപ്പാൻ തുടങ്ങിയപ്പൊൾ – എന്നെ പിടിച്ചു കൊള്ളല്ലെ ഞാൻ
പിതാവിലെക്ക കരെറി പൊയില്ലല്ലൊ നീ ചെന്നു എന്റെ സഹൊദര
ന്മാരൊടു ഞാൻ എനിക്കും അവൎക്കും പിതാവും ദൈവവും ആയവങ്ക
ലെക്ക കരെറിപൊകുന്നു എന്നറിയിക്ക ആയതു കെട്ടാറെ മഗ്ദലക്കാരത്തി
ഒടി ചെന്ന ശെഷം തൊഴിച്ചും കരഞ്ഞും നില്ക്കുന്നവരൊടു ആ ഭാഗ്യവൃ
ത്താന്തമറിയിച്ചു താൻ കൎത്താവെ കണ്ടപ്രകാരം അവർ കെട്ടാറെ പ
ക്ഷെ അവളുടെ മുമ്പെത്ത ബാധയെ വിചാരിച്ചും അധികം ഇളച്ചു കിട്ടി
യവൎക്കു സ്നെഹവിശ്വാസങ്ങളിൽ ഇങ്ങിനെ മുമ്പു വരുമൊ എന്നു സംശ
യിച്ചും കൊണ്ടു വിശ്വസിക്കാതെ പാൎത്തു (മാ)

(ലൂ) അതിന്നു മുമ്പെ തന്നെ പട്ടണത്തെക്ക ഒടിയ ൨ സ്ത്രീകൾ അ
വിടെ യൊഹന്ന (ലൂ. ൮, ൩) മുതലായ തൊഴിമാരൊടും പക്ഷെ യെശു
മാതാവൊടും എത്തി ഒന്നിച്ചു മടങ്ങി ശൂന്യമായ ഗുഹയെ കണ്ടശെഷം
ദൂതന്റെ വാൎത്തയെ ഇപ്പൊൾ അറിയിക്കണം എന്നുവെച്ചു ഒക്കത്തക്ക
പട്ടണത്തെക്കു ചെല്ലുമ്പൊൾ – യെശു എതിരെറ്റു സല്കാരം പറഞ്ഞു അവ
രും അവനെ അറിഞ്ഞു പാദങ്ങളെ തഴുകി വണങ്ങി- യെശുവും ഭയം വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/269&oldid=190148" എന്ന താളിൽനിന്ന് ശേഖരിച്ചത്