ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ന്റെ ജനനം നക്ഷത്രവിശെഷങ്ങളാൽ അറിഞ്ഞു വരുമൊ എ
ന്നു നൊക്കി കൊണ്ടു പ്രമാണലക്ഷണങ്ങളെ അന്വേഷിച്ചിരിക്കു
മ്പൊൾ ഒരിക്കലും കാണാത്ത ഒരു പുതു നക്ഷത്രത്തെ കണ്ടു* (അപൂ
ൎവ്വമായ നക്ഷത്രം ഒന്നു- ൭൫൦ രൊമാബ്ദത്തിൽ കണ്ടു വന്നു എന്നു ചീ
ന ഗണിതത്തിലും ഉണ്ടു) അതു മാഗർ വിചാരിച്ചു യഹൂദരാജാവു ജനി
ച്ചു എന്നൂഹിച്ചു യാത്രയായി യരുശലെമിൽ വന്നു പുതിയ രാജാവെ
കൊയിലകത്ത് അന്വേഷിച്ചു- എന്നാറെ രാജാവ് ഞെട്ടി വിറെച്ചു
എദൊമ്യന്റെ പരിവാരങ്ങളും ഭ്രമിച്ചു- അവൻ മഹാചാൎയ്യരെ
യും ൨൪ ഊഴക്കാരുടെ പ്രമാണികളെയും വൈദികരെയും വരുത്തി മ
ശീഹ ജനിക്കെണ്ടും സ്ഥലത്തെ ചൊദിച്ചാറെ- (മീക. ൫, ൧.) വാക്യത്താൽ
അവൻ മുമ്പെത്ത ദാവിദ് എന്ന പൊലെ ആ ഇടയഗ്രാമത്തിൽ നി
ന്നു പുറപ്പെടും എന്നു ഉത്തരം ചൊന്നതു കെട്ടപ്പൊൾ- മാഗരെ സ്വകാ
ൎയ്യമായി വരുത്തി നക്ഷത്രം കണ്ട കാലവും ചൊദിച്ചറിഞ്ഞു അവരെ
ബെത്ത്ലഹെമിലെക്കു അയച്ചു വിടുകയും ചെയ്തു- രാത്രിയിൽ അ
വിടെ എത്തിയാറെ നക്ഷത്രത്തെ പിന്നെയും കണ്ടു സന്തൊഷി
ച്ചു ശിശുവെയും അമ്മയെയും കണ്ടതിനാൽ അധികം ആനന്ദി
ച്ചു ദാരിദ്ര്യാവസ്ഥയാൽ മനസ്സിൽ ഒരു ശല്യവും വരാതെ
സാഷ്ടാംഗമായി വണങ്ങി പൊന്നും കുന്തുരുക്കവും കണ്ടിവെ
ണ്ണയും കാഴ്ചവെക്കുകയും ചെയ്തു- അനന്തരം സ്വപ്നത്തിൽ
ഉണ്ടായ ദെവനിയൊഗ പ്രകാരം അവർ യരുശലെമി
ൽ ചെല്ലാതെ മറ്റൊരു വഴിയായി സ്വരാജ്യത്തെ
ക്കു മടങ്ങി പൊകയും ചെയ്തു


+; രൊമനഗരാബ്ദം ൭൪൭ മെയ്യിമാസം ൨൦ തിയ്യതി മീനരാശി ൨൦ആം
അംശത്തിൽ ഉദയത്തിന്മുമ്പെ വ്യാഴവും ശനിയും യൊഗം ചെയ്തതും
പിറ്റെ വൎഷം വസന്തകാലത്തിൽ ചൊവ്വാ ആയൊഗത്തിൽ കൂ
ടിയതും അവർ കണ്ടിട്ടുണ്ടായിരിക്കും-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/27&oldid=189653" എന്ന താളിൽനിന്ന് ശേഖരിച്ചത്