ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൨

ണ്ടാ, എന്റെ സഹൊദരന്മാർ ഗലീലെക്കു പൊയി എന്നെ കാണ്മാൻ ഒരുങ്ങെ
ണ്ടതിന്നു പറയെണം എന്നു കല്പിച്ചു (മത) അപ്രകാരം അവർ പൊയി ബൊ
ധിപ്പിച്ചപ്പൊൾ ശിഷ്യന്മാർ അതു പ്രമാണിക്കാതെ ബുദ്ധിഭ്രമം എന്നു തള്ളു
കയും ചെയ്തു- (ലൂ)- എങ്കിലും പെസഹയുള്ള ആഴ്ചവട്ടം കഴിഞ്ഞാൽ ഗലീ
ലെക്കു മടങ്ങി പൊകുമല്ലൊ അപ്പൊൾ കാണും എന്നു സംശയം കലൎന്ന ഒ
രു പ്രത്യാശ മെല്ക്കുമെൽ വൎദ്ധിച്ചു പൊന്നു –


൩., ശത്രുക്കൾ പുനരുത്ഥാനത്തെ കെട്ടറിഞ്ഞപ്രകാരം
(മത.൨൮,൧൧ -൧൫)-

യെശുവിന്റെ ശിഷ്യന്മാൎക്ക അന്നു രാവിലെ വന്നൊരു ദൂതു ശങ്ക ജനി
പ്പിച്ചുവല്ലൊ പിന്നെ ശത്രുക്കൾ്ക്കുണ്ടായ സംഭ്രമം എങ്ങിനെ പറയുന്നു –
ചെകവർ ചിലർ പൊയി മഹാചാൎയ്യന്മാരെ ബൊധിപ്പിച്ചപ്പൊൾ അവ
ർ മൂപ്പന്മാരുമായി കൂടി നിരൂപിച്ചാറെ വെറൊരു വഴി കാണായ്കയാൽ
കാവല്ക്കാൎക്ക വളരെ ദ്രവ്യം കൊടുത്തു ആ ശവമൊ അവന്റെ ശിഷ്യന്മാർ വ
ന്നു ഞങ്ങൾ ഉറങ്ങുമ്പൊൾ മൊഷ്ടിച്ചു കളഞ്ഞതത്രെ എന്നൊരു വ്യാജം പ
രത്തിച്ചു, ശിക്ഷാഭയം ഇല്ലാതാക്കുകയും ചെയ്തു – അവ്വണ്ണം യഹൂദർ മു
തലായ ശത്രുക്കൾ ഇന്നുവരെ നടപ്പായി പറയുന്നതിന്നു ദൈവം വിരൊധം
ഒന്നും ചെയ്തിട്ടില്ല – സ്വപുത്രൻ എഴുനീറ്റപ്രകാരം ശത്രുക്കൾ്ക്കും ഉദാസീന
ൎക്കും കൂട ബൊധിക്കുന്നൊരു നിശ്ചയം ഈ വിശ്വാസയുഗം അല്ല പ്രത്യക്ഷ
താദിവസമെ ജനിപ്പിക്കയുള്ളു –

൪., എമ്മവുസ്സിലെക്ക പൊകുന്നവർ കെട്ടു കണ്ട വിശെഷം
(മാ.൧൬,൧൨f ലൂക്ക. ൨൪,൧൩ -൩൫)

൭൦. ശിഷ്യന്മാരിൽ രണ്ടാൾ അന്നു എമ്മവുസ്സ (ഹമ്മൌഥ – വെന്നീരുറ
വു) എന്നൊരൂരിലെക്ക പൊവാൻ സംഗതി വന്നു - അതു നഗരത്തിങ്ക
ന്നു പടിഞ്ഞാറൊട്ടു ൬ നാഴിക ദൂരമുള്ളതു ശിഷ്യന്മാർ ഇരുവരും യവ
ന ഭാഷക്കാർ എന്നു തൊന്നുന്നു ഒരുത്തന്നു ക്ലെയൊപാ (ക്ലെയൊപ
ത്രൻ) എന്ന പെരുണ്ടായി; മറ്റവൻ ലൂക്കാ തന്നെ എന്നൊരു പക്ഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/270&oldid=190150" എന്ന താളിൽനിന്ന് ശേഖരിച്ചത്