ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൪

ഭക്ഷിപ്പാന്തുടങ്ങുമ്മുന്നെ അവൻ ഗൃഹസ്ഥനെ പൊലെ സ്തൊത്രം
പറഞ്ഞു അപ്പത്തെ വിഭാഗിക്കുന്നെരത്തു അവർ കണ്ണു തുറന്നിട്ടു ഗുരുവെ അ
റിഞ്ഞു കണ്ട സമയം തന്നെ അവൻ മറഞ്ഞു- അവരൊ സംശയം എല്ലാം
വെടിഞ്ഞു നമ്മൊടു വഴിയിൽ സംസാരിച്ചു വെദങ്ങളെ തെളിയിക്കുമ്പൊ
ൾ ഉള്ളിൽ ഹൃദയം ജ്വലിച്ചിരുന്നില്ലയൊ എന്നു ചൊല്ലി താമസിയാതെ
നഗരത്തിലെക്ക് ഒടി ചെന്നു അവിടെ ൧൦ ശിഷ്യരെയും മറ്റും കണ്ടു കൎത്താ
വ് എഴുനീറ്റു സത്യം ശീമൊന്നു പ്രത്യക്ഷനായി എന്നു എതിരെ വിളിക്കുന്നതു
കെട്ടു അവൻ പിന്നെയും തങ്ങളൊടു ചെൎന്നു നടന്നു അപ്പം മുറിക്കയാൽ അ
റിയായ്വന്നപ്രകാരം അറിയിക്കയും ചെയ്തു–

ആ യവനന്മാർ ഇരുവരും കൎത്താവെ കണ്ടതിന്മുമ്പെ അവൻ ശീ
മൊന്നു പ്രത്യക്ഷനായി എന്നു തൊന്നുന്നു – എല്ലാവരിലും അധികം അവന്നു
ആശ്വാസംകൊണ്ടു ആവശ്യമായിരുന്നുവല്ലൊ - പ്രത്യക്ഷതയാൽ കൎത്താവ്
അവനൊടു പാപമൊചനത്തെ അറിയിച്ചു പൊൽ(൧ കൊ.൧൫,൫) അ
വനെ പിന്നെയും അപ്പോസ്തലസ്ഥാനത്തിൽ ആക്കെണ്ടതിന്നു ഉടനെ ഹി
തമായി തൊന്നീട്ടില്ല– അവന്നു കെഫാവെന്നല്ല ശീമൊൻ എന്ന പേർ അ
ല്ലൊ അപ്പൊൾ നടപ്പായിരുന്നതു – യെശുവെ വെറുത്തു പറഞ്ഞതിന്നു ക്ഷ
മയും സമാധാനവും ലഭിച്ചതു അന്നെ ദിവസത്തെക്കു മതിയായിരുന്നു– (ലൂക്ക)

൫., കൎത്താവ് അപൊസ്തലന്മാരുടെ നടുവിൽ പ്രത്യക്ഷനായ
തു -(മാ.൧൬,൧൪.ലൂക്ക-൨൪,൩൬ -൪൪.യൊ ൨൦, ൧൯-൨൩-൧
കൊരി.൧൫,൫)–

ഇങ്ങിനെ ശിഷ്യന്മാർ രണ്ടു കൂട്ടവും സന്തൊഷവാൎത്തകളെ ചൊല്ലി തീരു
മ്മുമ്പെ യെശു താൻ അവരുടെ നടുവിൽ നിന്നു, നിങ്ങൾ്ക്ക സമാധാനം ഉണ്ടാ
ക എന്നു പറഞ്ഞു (ലൂ)– യഹൂദഭയം നിമിത്തം വാതിൽ പൂട്ടിക്കിടന്നിട്ടും ക
ൎത്താവ് അകത്തു വന്ന ഹെതുവാൽ (യൊ) അവൻ ശരീരത്തൊടു വെൎവ്വി
ട്ട പ്രെതമത്രെ എന്നു ഒരു ശങ്ക അതിക്രമിച്ചു – അതുകൊണ്ടവൻ അവരു


34.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/272&oldid=190154" എന്ന താളിൽനിന്ന് ശേഖരിച്ചത്