ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൬

അല്ലൽ എറയുള്ള തൊമാ കൎത്താവെ കണ്ടവരിൽ കൂടിട്ടില്ലാത്തത് ഒ
ഴികെ ഞങ്ങൾ അവനെ കണ്ടു എന്നു കെട്ടാറെ ഞാൻ ആണികളുടെ പഴുതി
ൽ വിരലും വിലാപ്പുറത്തിൽ കയ്യും ഇട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറ
ഞ്ഞു – വിശ്വാസം അത്രൊടം കുറഞ്ഞിട്ടും അവൻ സഹൊദരന്മാരുടെ സംസൎഗ്ഗ
ത്തെ വിടാത്തതും അവർ അവനെ നീക്കാത്ത ക്ഷാന്തിയും അവന്നു രക്ഷയാ
യ്ചമഞ്ഞു പെസഹ കഴിഞ്ഞ ഉടനെ ഗലീലെക്കു പൊവാൻ കല്പന ഉണ്ടു എങ്കിലും
പക്ഷെ തൊമാ മുതലായ ചിലരുടെ ചഞ്ചലഭാവത്താൽ മുടക്കം വന്നിരു
ന്നു –അല്ല ശബ്ബത്തിൽ യാത്രയാവാൻ കഴിഞ്ഞില്ല ഞായറാഴ്ചയിൽ പുറ
പ്പെടുവാൻ തൊന്നിട്ടില്ലായ്കിലും ആം - എങ്ങിനെയൊ എട്ടു ദിവസം കഴി
ഞ്ഞശെഷം ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരുന്നപ്പൊൾ – വാതി
ൽ അടച്ചിരിക്കുന്ന സമയം യെശു നടുവിൽ നിന്നുകൊണ്ടു നിങ്ങൾ്ക്ക സമാ
ധാനം ഉണ്ടാക എന്നു പറഞ്ഞു തൊമാവെ നൊക്കി നീ വിരൽ നീട്ടി എന്റെ
വിലാപ്പുറത്തിൽ ഇടുക അവിശ്വാസി അല്ല വിശ്വാസിയായിരിക്ക എന്നു
ള്ള സ്നെഹശാസനയെ ചൊല്ലിയാറെ തൊമാ ആനന്ദിച്ചു നാണിച്ചു എൻ
കൎത്താവും ദൈവവും ആയുള്ളൊവെ എന്ന് ആരാധിക്കയും ചെയ്തു– അവൻ
തൊട്ടില്ല കണ്ടത്രെ വിശ്വസിച്ചു എന്നിട്ടു കാണാഞ്ഞു വിശ്വസിച്ചവർ ധന്യ
ന്മാർ എന്നു യെശു പറഞ്ഞു – കണ്ണു കാണാതെ ചെവി കെട്ടു വിശ്വസിക്ക ത
ന്നെ ഈ യുഗത്തിലെ നിയമമാൎഗ്ഗം ആയുള്ളതു കാട്ടുകയും ചെയ്തു – താൻ ശരീ
രത്തൊടെ എഴുനീറ്റ പ്രകാരവും ദൈവപുത്രനായ മശീഹ ആകുന്ന പ്രകാ
രവും യെശു മറ്റും പല ചിഹ്നങ്ങളാലും കാണിച്ചിട്ടും ആ വിശ്വാസം ജനിപ്പി
പ്പാൻ ഈ കഥിച്ചതു മതി എന്നു യൊഹനാന്നു തൊന്നിയിരിക്കുന്നു –

൭., ഗലീലയിൽ ഒന്നാം പ്രത്യക്ഷത (യൊ.൨൧)

അപൊസ്തലന്മാരുടെ നടുവിൽ മൂന്നാമതു ഇപ്രകാരം ഉയിൎപ്പിന്റെ നിശ്ചയം
തികഞ്ഞുവന്നപ്പൊൾ സകല ശിഷ്യന്മാരൊടും കൂട്ടുകാഴ്ചയാവാൻ അപൊസ്ത
ലർ ഗലീലെക്ക യാത്രയായി – അവിടെ എത്തിയപ്പൊഴെക്കൊ യെശു മുമ്പെ
തെരിഞ്ഞെടുത്ത ൭ പെൎക്ക പ്രത്യക്ഷനായി – അവരിൽ ശീമൊൻ തൊമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/274&oldid=190158" എന്ന താളിൽനിന്ന് ശേഖരിച്ചത്