ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൭

നഥന്യെൽ ജബദിപുത്രർ എന്നിവർ വിശിഷ്ടന്മാർ- അവർ പണ്ടു വിട്ടു
പൊയ വീട്ടിൽ എത്തിയാറെ കല്പനപ്രകാരം എട്ടു ദിക്കിലെക്കും പിരിഞ്ഞു
പുറപ്പെടുമ്മുന്നമെ കീഴ്മൎയ്യാദപ്രകാരം ഒരിക്കൽ മീൻപിടിക്കട്ടെ എന്നു
ശീമൊൻ പറഞ്ഞു അവരും അങ്ങിനെ തന്നെ എന്നു വൈകുന്നെരം ഒത്തു
പുറപ്പെട്ടു, ആ രാത്രിയിൽ ഒന്നും പിടികൂടിയതും ഇല്ല – പുലരുമ്പൊൾ കര
യിൽ നില്ക്കുന്ന ഒരുവൻ ഹൊ ബാല്യക്കാരെ കൂട്ടാൻ വല്ലതും ഉണ്ടൊ എ
ന്നു വിളിച്ചു കെട്ടാറെ ഇല്ല എന്നു പറഞ്ഞതിന്നു പടകിന്റെ വലഭാഗ
ത്തു വീശെണം എന്നാൽ കിട്ടും എന്നു പറഞ്ഞു അവരും വീശി അനന്തരം
മീൻകൂട്ടം നിമിത്തം വല വലിപ്പാൻ കഴിഞ്ഞതും ഇല്ല – അതുകൊണ്ടു യൊഹനാ
ൻ ഒന്നു ഒൎത്തു (ലൂ. ൫, ൫) കൎത്താവാകുന്നു പൊൽ എന്നുരെച്ചു ശിമൊനും ഉ
ടനെ ഉടുത്തുകൊണ്ടു വെള്ളത്തിൽ ചാടി നീന്തി മറ്റുള്ളവർ വലയെ വലി
ച്ചും കൊണ്ടു പടകിൽ ചെന്നു കരെക്കിറങ്ങിയാറെ തീക്കനലും അതിന്മെൽ
വറുത്ത മീനും അപ്പവും കണ്ടു അവർ ഉയിൎപ്പു നാളിൽ കൎത്താവെ സല്കരിച്ച
തിന്നു ഇത് ഒരു പ്രതിസല്ക്കാരം പൊലെ ആയ്തു – പിന്നെ യെശു പറഞ്ഞു പി
ടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ – അപ്രകാരം ചെയ്യുമ്പൊൾ ശിമൊ
ൻ കയറി വല വലിച്ചു ൧൫൩ വലിയ മീൻ എന്ന് എണ്ണി വല കീറായ്കയാ
ൽ അതിശയിച്ചും കൊണ്ടു ഇങ്ങിനെ തന്റെ മീൻപിടിവെലെക്ക സമാ
പ്തി ആക്കുകയും ചെയ്തു – ഇങ്ങു വന്നു മുത്താഴം കൊൾ്വിൻ എന്നു യെശു പറഞ്ഞ
പ്പൊൾ ശിഷ്യന്മാർ നീ ആർ എന്നു ചൊദിപ്പാൻ തുനിയാതെ മഹത്വവിശെ
ഷം കണ്ടിട്ടും ഗുരുവെന്നറിഞ്ഞു സന്തൊഷിച്ചു അവനും മുമ്പെ ശീലിച്ചവണ്ണം
അപ്പവും മീനും അവൎക്കു വിഭാഗിച്ചു കൊടുക്കയും ചെയ്തു –

ഇതു ഒക്കയും സഭയുടെ ഭാവിക്കു മുങ്കുറിയായതു – യെശുവിന്റെ
ശിഷ്യന്മാർ രാത്രിയിൽ പ്രയത്നം കഴിച്ചു തങ്ങളുടെ വെല നിഷ്ഫലം എന്നറി
ഞ്ഞു കൊണ്ടിട്ടത്രെ അല്പം പുലൎച്ച കാണും - പിന്നെ യെശു അവരറിയാതെ
കണ്ട അടുക്കയും അവന്റെ ചൊൽ അവർ കെട്ടനുസരിക്കയും അനുഗ്രഹവൎദ്ധന
യും അവനെ അറിഞ്ഞുകൊൾ്കയും എതിരെറ്റു ചെല്കയും പിടിച്ചത എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/275&oldid=190160" എന്ന താളിൽനിന്ന് ശേഖരിച്ചത്