ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൮

അവന്റെ കാല്ക്കൽ ആക്കി വെക്കുകയും ആം — അക്കര എത്തുമ്പൊൾ ചൊദ്യം
വരാത കൂടിക്കാഴ്ചയും കൊപ്പുകൾ ചിലതു യെശു ഇറക്കിയതിനാലും ചിലതു
സഭ കൊണ്ടു വന്നതിനാലും ഒർ ഉത്സവഭൊഗവും ഉണ്ടു –

അനന്തരം ശിമൊന്നു അപൊസ്തലസ്ഥാനവും സഭാശുശ്രൂഷയി
ൽ മുമ്പും പിന്നെയും കൊടുക്കെണം എന്നു തൊന്നുകയാൽ - യെശു അവ
നൊടു ചൊദിപ്പാന്തുടങ്ങി – യൊനാപുത്രനായ ശിമൊനെ ഇവർ ചെയ്യുന്ന
തിൽ അധികം നീ എന്നെ സ്നെഹിക്കുന്നുവൊ – എന്നു കെട്ടാറെ ഉവ്വ കൎത്താ
വെ എനിക്ക നിങ്കൽ പ്രിയം ഉള്ള പ്രകാരം നീ അറിയുന്നു – എന്നു വിനയ
ത്തൊടെ പറഞ്ഞപ്പൊൾ – എന്റെ ആട്ടിങ്കുട്ടികളെ മെയ്ക്ക എന്നു യെശു
കല്പിച്ചു – പിന്നെ യൊനാപുത്രനായ ശിമൊനെ നീ എന്നെ സ്നെഹിക്കു
ന്നുവൊ എന്നതിന്നു ഉവ്വ കൎത്താവെ എനിക്ക നിങ്കൽ പ്രിയം ഉള്ള പ്രകാ
രം നീ അറിയുന്നു എന്നു പറഞ്ഞാറെ എന്റെ ആടുകളെ പാലിക്ക എന്ന
രുളിച്ചെയ്തു – മൂന്നാമതും യൊനാ പുത്രനായ ശിമൊനെ നിണക്ക എങ്ക
ൽ പ്രിയം ഉണ്ടൊ എന്നു ചൊദിച്ചപ്പൊൾ – കെഫാ മൂന്നുവട്ടം വെറുത്തു ചൊ
ന്ന പാപത്തെ ഒൎത്തു ദുഃഖപ്പെട്ടിട്ടും –കൎത്താവെ നീ എല്ലാം അറിയുന്നു നിങ്ക
ൽ പ്രിയമുള്ള പ്രകാരവും നീ അറിയുന്നു എന്നു പറഞ്ഞതിന്നു – യെശു എന്റെ
ആടുകളെ മെയ്ക്ക എന്നു കല്പിച്ചു –

ഇപ്രകാരം ശിഷ്യന്റെ പാപത്തിന്നു ന്യായവിധിയാലും കരുണയാ
ലും നിവൃത്തി വന്നതിനാൽ എല്ലാ ശിഷ്യന്മാൎക്കും ക്ഷമയുടെ മഹത്വവും
സ്നെഹത്തിന്റെ അത്യാവശ്യവും ബൊധിച്ചതല്ലാതെ – ൩ പ്രകാരമുള്ള വെ
ലയുടെ നിശ്ചയവും ഉണ്ടായി – അതു മുമ്പെ ചെറിയവരെ ആത്മാഹാരം ഭ
ക്ഷിപ്പിച്ചു പൊറ്റുക പിന്നെ വലിയവരെയും സഭയായ്നടത്തുക ഒടുക്കം
വലിയവൎക്കും പറ്റുന്ന ആത്മാഹാരം കൊടുക്ക എന്നിപ്രകാരമുള്ളതാകു
ന്നു –

അതിൽ പിന്നെ യെശു അരുളിച്ചെയ്തു – ആമെൻ ആമെൻ - ഞാ
ൻ നിന്നൊടു പറയുന്നിതു വയസ്സു കുറഞ്ഞ കാലത്തു നീ താൻ അര കെട്ടി ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/276&oldid=190162" എന്ന താളിൽനിന്ന് ശേഖരിച്ചത്