ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൯

ഷ്ടമുള്ളെടത്തു നടന്നു കിഴവനാകുമ്പൊൾ നീ കൈകളെ നീട്ടും മറ്റൊരുത്ത
നും നിന്നെ കെട്ടി നീ ഇഛ്ശിക്കാത്ത സ്ഥലത്തു കൊണ്ടു പൊകും – എന്നിങ്ങിനെ
കെഫാവിന്നു സ്വഭാവത്തൊടു എത്രയും വിപരീതമായിട്ടു (മത. ൧൬, ൨൨) പി
ന്നെതിൽ വരെണ്ടുന്ന ക്രൂശമരണത്തെ സൂചിപ്പിച്ച ശെഷം എന്നെ അനുഗ
മിക്ക എന്നു കല്പിച്ചു മുന്നടന്നു – ശിമൊന്നും ഇപ്പൊൾ എന്തു വരും പെട്ടെന്നു
പാതാളത്തെക്കു യാത്ര ആകുമൊ എന്നു ഒന്നും അറിയാതെ എങ്കിലും അനു
ഗമിപ്പാൻ തുടങ്ങി –

എന്നാറെ യൊഹനാനും ഇതു തല‌്ക്ഷണം നടക്കുന്ന ഭാവിയല്ല എന്നു
ഗ്രഹിപ്പിച്ചു എഴുനീറ്റു കൂടി പിഞ്ചെല്ലുന്നതു ശിമൊൻ കണ്ടാറെ – കൎത്താവെ
ഇവനൊ എന്തു വെണ്ടതു എന്നു ചൊദിച്ചു പക്ഷെ തനിക്കൊത്ത പരീക്ഷ തൊ
ഴന്നു സംഭവിക്കരുത് എന്നപെക്ഷിപ്പാനും ഭാവിച്ചു അതിന്നു കൎത്താവ് പറ
ഞ്ഞു ഞാൻ വരുവൊളം ഇവനെ ഇരുത്തുവാൻ ഇഛ്ശിച്ചാൽ അതു നിണക്ക എ
ന്തു നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു – അതിനാൽ ഇവൻ സാക്ഷിമരണ
ത്തിൽ യെശുവെ പിഞ്ചെല്ലുന്നവനല്ല എന്നുള്ളതു തെളിഞ്ഞുവന്നു – യെശു ഇ
ന്നപ്രകാരം വന്നു അവനെ കൂട്ടിക്കൊള്ളും എന്നു യൊഹനാൻ താൻ പ്രബന്ധം
എഴുതുന്ന സമയം അറിഞ്ഞിട്ടില്ല.*

ഇങ്ങിനെ ഉണ്ടായത് യെശുവിന്റെ ആത്മാവ സഭയിൽ വ്യാപരിക്കു
ന്ന രണ്ടു വഴികൾ്ക്കും മുങ്കുറിയാകുന്നു – വീഴ്ചയും എഴുനീല്പും പുതിയ സ്നെഹസെവക
ളും തന്നിഷ്ടത്തൊടു പൊരാട്ടങ്ങളും ഒടുക്കം ഘൊരമരണങ്ങളും ആകുന്നതു
കെഫാവിന്നൊത്ത സഭാഭാവം – യൊഹനാന്യഭാവമൊ പുറമെ ജയാപ
ജയങ്ങളുടെ ഘൊഷം കൂടാതെ യെശുവിൻ മടിയിൽ ഇരിക്കുമ്പൊലെ അ
വന്റെ ആത്മാവിനാൽ താൻ വരുവൊളം ജീവിച്ചുകൊള്ളുന്നതു തന്നെ – മു
മ്പെത്തതു സഭയുടെ അടിസ്ഥാനത്തിന്നും മറ്റെതു അതിന്റെ പരിഷ്കാരത്തിന്നും


* ഈ ശിഷ്യന്റെ സാക്ഷ്യം സത്യം തന്നെ എന്നും മറ്റും എഴു
തിയതു എഫെസ്സ സഭയുടെ മൂപ്പന്മാ
രിൽ ഒരുവനായിരിക്കും – ഇങ്ങിനെ യൊഹനാൻ സുവിശെഷം സമാപ്തം –

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/277&oldid=190164" എന്ന താളിൽനിന്ന് ശേഖരിച്ചത്