ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൦

പ്രത്യെകം കൊള്ളാകുന്നതു –

൮., ഗലീലയിൽ രണ്ടാം പ്രത്യക്ഷത (മത.൨൮,൧൯.൨൦
മാ.൧൬.൧൫-൧൮.ലൂ.൨൪,൪൫-൪൯. ൧ കൊ ൧൫,൬)

ആ ഉറ്റ ശിഷ്യന്മാർ ഇരിവരൊടും യെശു മറ്റെല്ലാവരും കൂടി വരെണ്ടുന്ന മ
ലയെ അറിയിച്ചിരിക്കുന്നു എന്നു തൊന്നുന്നു – താൻ ഉയിൎപ്പുനാൾ മുതൽ കൊ
ണ്ടു കല്പിച്ചപ്രകാരം യരുശലെമിൽ നിന്നും മറ്റും പൊന്നു വന്ന ശിഷ്യന്മാ
ർ ഗലീലയിൽ കണ്ടവരെ ക്ഷണിച്ചതിനാൽ കുറിച്ച നാളിൽ (പക്ഷെ താബൊ
ർ എന്ന) ഒരു മലമെൽ പതിനൊന്നു പേർ അല്ലാതെ ൫൦൦ റ്റിൽ പരം ശിഷ്യ
ന്മാർ കൂടി വന്നു – ആയവർ യെശു വരുന്നതു കണ്ടാറെ മിക്കവാറും കാല്ക്കൽ വീ
ണു വന്ദിച്ചു – ചിലരൊ യഹൂദഭാവത്തെ ഉറപ്പിച്ചു മനുഷ്യപുത്രനെ ഇങ്ങി
നെ വണങ്ങാമൊ എന്നു സംശയിച്ചുനിന്നു – അവനും അവൎക്ക മുൻനിന്നു ത
ന്റെ ദൈവത്വവും നിത്യരാജത്വവും അറിയിച്ചതിപ്രകാരം സ്വൎഗ്ഗത്തി
ലും ഭൂമിയിലും സൎവ്വാധികാരവും എനിക്ക ദത്തമായിരിക്കുന്നു (മത)

ഈ മഹത്വത്തിന്റെ മൂലമായ്തു മശീഹയുടെ കഷ്ടാനുഭവം തന്നെ- അ
തിനാൽ ഉണ്ടായ ഇടൎച്ച എല്ലാം നീക്കെണ്ടതിന്നു അവൻ വെദവാക്യങ്ങളെ തി
രിച്ചറിവാൻ അവൎക്കു ബുദ്ധിയെ തുറന്നു – ഇന്നിപ്രകാരം എഴുതി ഇരിക്കുന്നു
വല്ലൊ ആത്മബലിയാലും പുനരുത്ഥാനത്താലും സൎവ്വലൊകത്തിന്നും ഒ
രു രക്ഷ ഉണ്ടായത് ഈ മശിഹാ നാമത്തിൽ അടങ്ങി കിടക്കുന്നു – ഇനി അതി
ന്മൂലം യരുശലെം ആദിയായി സകല ജാതികളിലും അനുതാപവും പാപമൊ
ചനവും ഘൊഷിക്കെണ്ടതു – ഇവറ്റിൻ സാക്ഷികൾ കെവലം നിങ്ങൾ ത
ന്നെ – അതിനെ തുടങ്ങുവാനുള്ള സമയമൊ ഞാൻ പിതാവിന്റെ വാഗ്ദത്തമാ
കുന്ന വിശുദ്ധാത്മാവെ നിങ്ങളുടെ മെൽ അയക്കും ഉയരത്തിൽനിന്നു ശക്തി
പൂണ്ടു ചമവൊളം നഗരത്തിൽ തന്നെ ഇരുന്നു കൊൾ്വിൻ (ലൂ)

അതുണ്ടായ ഉടനെ നിങ്ങൾ എന്റെ സൎവ്വാധികാരത്തിൽ ഉറെ
ച്ചു പുറപ്പെട്ടു സകല ജാതികളെയും ശിഷ്യരാക്കി കൊൾ്വിൻ – അത് അവരെ
വശീകരിക്കയാലും പെടിപ്പിക്കയാലും അരുത് അവരെ പിതാവ് പുത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/278&oldid=190166" എന്ന താളിൽനിന്ന് ശേഖരിച്ചത്