ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൧

ൻ വിശുദ്ധാത്മാവ് ഈത്ര്യെക നാമത്തിൽ സ്നാനം ചെയ്തു പ്രകാശിപ്പിച്ചു കൊണ്ടും
ഞാൻ നിങ്ങളൊടു കല്പിച്ചവ ഒക്കയും കാത്തുകൊൾ്വിൻ പഠിപ്പിച്ചും കൊണ്ടു അനു
ഷ്ഠിക്കെണ്ടത് - കണ്ടാലും യുഗസമാപ്തിയൊളം ഞാൻ എല്ലാനാളും നിങ്ങളൊ
ടു കൂടി ഉണ്ടു (മത*)


ഭൂലൊകം എങ്ങും സഞ്ചരിച്ചു സകല സൃഷ്ടിയൊടും സുവിശെഷത്തെ
ഘൊഷിപ്പിൻ – വിശ്വസിച്ചു സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്കപ്പെടും വിശ്വസി
ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും – അപൊസ്തലൎക്ക മാത്രമല്ല വിശ്വ
സിച്ചവൎക്ക് തന്നെ യെശുവിന്റെ സാന്നിദ്ധ്യക്കുറികൾ ഇവ തന്നെ അനുഗമി
ക്കും – എന്നമത്തിൽ അവർ പിശാചുകളെ പുറത്താക്കി പുതുനാവുകളാൽ സം
സാരിക്കും (ഇങ്ങിനെ ദുരാത്മാക്കളെ നീക്കുന്ന സദാത്മാവിന്റെ നിറവൊടെ
വാഴും) – അവർ സൎപ്പങ്ങളെ എടുത്തു കളയും (അപ.൨൮,൫) പ്രാണഘാത
കമായ തൊന്നു കുടിച്ചാലും ഹാനിവരാതെ ഇരിക്കും –(ഇങ്ങിനെ ലൊകത്തി
ലുള്ള നാനാവിഷങ്ങൾ അവരൊടു തൊല്ക്കും) – അവർ രൊഗികളുടെ മെൽ
കൈവെക്കും തങ്ങളുടെ ആരൊഗ്യത്തൊടെ ഇരിക്കും (ഇങ്ങിനെ യെശു നാമത്താ
ൽ ശരീരത്തിന്മെലും ജയം കൊള്ളും)–ഇവ്വണ്ണം മൂന്നു വിധത്തിലുള്ള ബലത്താ
ൽ യെശു തനിക്കുറ്റവരൊടു കൂട വ്യാപരിച്ചു പൊരും എന്നരുളിച്ചെയ്തു ശിഷ്യ
ന്മാരുടെ സമൂഹത്തിൽ നിന്നു മറഞ്ഞു പൊകയും ചെയ്തു - (മാ)

൯., പുനരുത്ഥാനത്തിന്റെ വാസ്തവം –

ഉയിൎത്തെഴുനീറ്റതിന്റെ ശെഷം യെശുവിന്റെ ശരീരം മായമത്രെ എന്നു
ചിലർ നിരൂപിച്ചിരിക്കുന്നു – കാരണം അവന്റെ രൂപം മാറിയതും (മാ.൧൬,൧൨
ലൂ ൨൪, ൧൬.യൊ ൨൧)അവൻ അതിശയമായി അകത്തു പ്രവെശിക്കുന്നതും മ
റഞ്ഞു പൊകുന്നതും വിശെഷാൽ സ്വൎഗ്ഗാരൊഹണമായതും വിചാരിച്ചാൽ അ
തു ദെഹ ലക്ഷണങ്ങളൊട് ഒക്കുന്നതല്ലല്ലൊ എന്നു തൊന്നും – എങ്കിലും കൈകാ
ലിലുമുള്ള പഴുതുകളും തൊണ്ടയുടെ ഒച്ചയും (യൊ ൨൦,൧൬) പ്രാൎത്ഥിച്ചു വാഴ്ത്തു
ന്ന ഭാവവും (ലൂ ൨൪, ൩൦) പരദെശിയായ്നടക്കുന്നതും മീൻ വാങ്ങുന്നവനായ്നടിക്കു

* ഇങ്ങിനെ മത്തായി സുവിശെഷം സമാപ്തം



35

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/279&oldid=190168" എന്ന താളിൽനിന്ന് ശേഖരിച്ചത്