ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൨

ന്നതും പുതുജീവശ്വാസത്തെ ഊതുന്നതും (യൊ ൨൦) അവയവങ്ങളെ അസ്ഥി മാം
സങ്ങൾ എന്നു ചൊല്ലി ശിഷ്യരെ കൊണ്ടു തൊടുവിക്കുന്നതും (ലൂ ൨൪) താൻ ഭക്ഷിക്കു
ന്നതും ശിഷ്യന്മാൎക്കായിട്ടു മുത്താഴം വെച്ച ഒരുക്കുന്നതും (യൊ ൨൧) വിചാരിച്ചാൽ ഇ
തു സാക്ഷാൽ ദെഹം എന്നും മുമ്പെത്ത ദെഹം തന്നെ എന്നും തെളിയും. ഈ വി
പരീതങ്ങൾ നിമിത്തം സംശയം തൊന്നാതവണ്ണം യെശു മഹത്വപ്പെട്ടതിന്റെ
സാരം അല്പം ഗ്രഹിപ്പാൻ നൊക്കെണം – യെശു മുമ്പെ ആദാമിന്റെ മകനാ
യിരുന്നു ഭൌമന്റെ പ്രതിമയെ ധരിച്ചു നടന്നു – തന്റെ തെജസ്സിൽ പ്ര
വെശിച്ച നാൾമുതൽ അവൻ സ്വൎഗ്ഗത്തിൽനിന്നുള്ള നാഥനായി വാണു അവൻ
ശരീരം ആത്മികവും ആത്മാവ് ശാരീരികവും ആയ്വരികയും ചെയ്തു – അതിൽ
ദെഹം വെറെ ദെഹി വെറെ എന്നു വാദിപ്പാൻ പാടുള്ളതല്ല – ഇനി ഒരുനാളും വെ
ൎപ്പിരിയാത്തവറ്റെ എന്തിന്നു വെറാക്കുന്നു – അവന്റെ ദെഹം മുഴുവനും ആ
ത്മാവിന്റെ വശത്തിൽ ആക കൊണ്ടു ഉള്ളിൽ ഇഷ്ടമായി തൊന്നിയതു
എല്ലാം നടത്തുവാനും കഴിയും – പിന്നെ ആത്മാവിൽ അടങ്ങി പാൎക്കുന്ന അദൃ
ശ്യഭാവങ്ങൾ എല്ലാം ദെഹത്തിൽ കൂടി നിഴലിച്ചു കാണ്മാന്തക്കവണ്ണം ദെ
ഹത്തിന്നു ആത്മാവൊടു മുച്ചൂടും അനുരൂപം വന്നിരിക്കുന്നു – ഈ അവസ്ഥ മാ
നുഷ്യ ജ്ഞാനത്തൊട് അശെഷം ചെരായ്കയാൽ നീതിമാനാകുന്ന വിശ്വാസ
ത്തിന്റെ വെർ അത്രെ ആകുന്നത് ൟ ജീവിച്ചെഴുനീല്പിന്റെ നിശ്ചയം എ
ന്നു അപൊസ്തലർ പലപ്പൊഴും സ്തുതിച്ചു അതിന്റെ അനുഭവം തങ്ങൾക്കും ലഭി
ക്കെണ്ടതിന്നു കെവലം കാംക്ഷിച്ചു കൊണ്ടിരുന്നു ( ൧ കൊ. ൧൫, ഇത്യാദി).


൧൦, സ്വൎഗ്ഗാരൊഹണം

(മാ.൧൬, ൧൯.f.ലൂ.൨൪,൫൦-൫൩ അപ.൧൧.൧൨

അനന്തരം യെശു യാക്കൊബിന്നു പ്രത്യക്ഷനായി ( ൧ കൊ. ൧൫, ൭) – അതു
ചെറിയ യാക്കൊബിന്നുണ്ടായത് എന്നൊരു പഴമ ഉണ്ടു – അങ്ങിനെ അല്ല അ
പൊസ്തലരിൽ ഒന്നാം സാക്ഷിയായ്ക്കഴിഞ്ഞ ജബദിപുത്രൻ എന്നു തൊന്നു
ന്നു അവനല്ലൊ യെശുവിന്റെ ഉറ്റശിഷ്യരിൽ ഒരുവനായിരുന്നു – പക്ഷെ അ
പൊസ്തലന്മാർ പെന്തക്കൊസ്തെക്ക ൧൦ നാൾ മുമ്പെ തന്നെ ഗലീലയെ വിട്ടു യരു


35

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/280&oldid=190170" എന്ന താളിൽനിന്ന് ശേഖരിച്ചത്