ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൩

ശലെമിൽ പൊരെണം എന്ന് ആ യാക്കൊബെ കൊണ്ടു തന്നെ അറിയിച്ചി
രിക്കുന്നതു.

ഉയിൎപ്പിന്റെ നാല്പതാം നാളിൽ അവർ നഗരത്തിൽ വന്ന ശെഷം ഒ
രു ഞായറാഴ്ചയിൽ എന്നു തൊന്നുന്നു* യെശു പിന്നെയും പ്രത്യക്ഷനായി
മുമ്പെ പൊലെ ദൈവരാജ്യത്തിന്റെ കാൎയ്യം പറഞ്ഞു കൊണ്ടിരുന്നു –

അവൻ അവരൊട് ഒന്നിച്ചു ഒലീവ മലയിൽ പൊകുമ്പൊൾ ഉയര
ത്തിൽ നിന്നു ശക്ത്യാത്മാവ് അവരുടെ മെൽ വരുവൊളം നഗരത്തിൽ കാ
ത്തിരിക്കെണം പിന്നെ യൊഹനാന്റെ കാലത്തു വെള്ളത്താൽ സംഭവിച്ച
പ്രകാരം കുറയനാൾ ചെന്നിട്ട് അവൎക്ക ആത്മാവിനാൽ ഒർ അഭിഷെകം ഉ
ണ്ടാകും – എന്നിങ്ങിനെ എല്ലാം സംസാരിച്ചു കെട്ടാറെ കൎത്താവെ ഈ ആത്മാ
വെ പകരുന്ന കാലത്തിങ്കൽ ഇസ്രയെലിന്നു രാജ്യവും യഥാസ്ഥാനമാക്കി
കൊടുക്കുമൊ എന്നു ശിഷ്യന്മാർ ചൊദിച്ചു – അതിന്നു യെശു പറഞ്ഞു – പിതാവ്
തന്റെ അധികാരത്തിൽ വെച്ചെച്ച കാലങ്ങളൊ സമയങ്ങളൊ അറി
യുന്നത് നിങ്ങൾ്ക്കുള്ളതല്ല – നിങ്ങളുടെ മെൽ വരുന്ന വിശുദ്ധാത്മാവിൻ ശക്തി
ലഭിച്ചിട്ടു നിങ്ങൾ (രാജ്യഭാരം ഉടനെ തുടങ്ങുക എന്നല്ല) എനിക്ക സാക്ഷിക
ൾ അത്രെ ആക വെണ്ടു – മുമ്പെ യരുശലെമിലും പിന്നെ യഹൂദയിൽ എങ്ങും
ശമൎയ്യയിലും ഭൂമിയുടെ അറ്റങ്ങൾ വരെയും സാക്ഷികൾ ആകയും ചെയ്യും (അപൊ)


എന്നിങ്ങിനെ ആത്മാവിന്റെ ക്ഷമയെ നന്ന അഭ്യസിച്ച സാക്ഷി
കളായി സഞ്ചരിച്ചു പൊരുകയാൽ ഒടുക്കം ഭൂമി മുഴുവനും മശീഹയുടെ രാജ്യ
മായ്ചമയുന്നപ്രകാരം അരുളിച്ചെയ്തതിൽ പിന്നെ ഏകദെശം ബെത്ഥ
ന്യെക്ക എതിരെ എത്തിയപ്പൊഴെക്ക അവരുടെ മെൽ കൈകളെ നീട്ടി അ
നുഗ്രഹിച്ചു (ലൂ)– ക്രമത്താലെ പിരിഞ്ഞുയൎന്നു അവർ നൊക്കിക്കൊണ്ടിരിക്ക
വെ ഒരു മെഘത്തിൽ മറഞ്ഞു പൊകയും ചെയ്തു – അവരും കുമ്പിട്ടു വീണും


* ഒരു ഞായറാഴ്ചയിൽ സ്വൎഗ്ഗരൊഹണമായ പ്രകാരം ബൎന്നബാവിൻ ലെ
ഖനത്തിൽ കാണുന്നു. പക്ഷെ ൪൦ നാൾ എന്നു ചൊല്ലിയ്ത ൬ ആഴ്ചവട്ടത്തൊട് ഒക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/281&oldid=190172" എന്ന താളിൽനിന്ന് ശേഖരിച്ചത്