ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ളികൾ വന്നിട്ടും അവർ ഒടി പൊയില്ല- അന്നു പിടി കിട്ടിയ
൨ റബ്ബിമാരെയും ൪൦ ഒളം ബാല്യക്കാരെയും (മാൎച്ചി ൧൩ തിയ്യ
തി) സൊമഗ്രഹണം ഉള്ള ഒരു രാത്രിയിൽ അവൻ ദഹിപ്പി
ക്കയും ചെയ്തു- പിന്നെ രാജത്വം കൊതിച്ച ഒരു പുത്രനെ കൊല്ലി
ച്ചു കളഞ്ഞു വെദനയും ക്രൊധവും സഹിയാഞ്ഞപ്പൊൾ ഞാ
ൻ മരിക്കുന്നാൾ പ്രജകൾ ഉള്ളു കൊണ്ടെങ്കിലും ചിരിക്കുമല്ലൊ
അതരുത് പ്രമാണികൾ എല്ലാവരെയും യറിഹൊ രംഗസ്ഥല
ത്തു ചെൎത്തടെച്ചു മരണ ദിവസത്തിൽ കൊല്ലെണം എന്നാൽ
സൎവ്വ യഹൂദവംശങ്ങളുടെ കണ്ണുനീരും അനുഭവമായി വരും എ
ന്നു കല്പിച്ചു മരണപത്രികയെ മാറ്റി എഴുതി വെച്ചു പുത്രനെ
കൊല്ലിച്ചതിന്റെ അഞ്ചാം ദിവസം തന്നെ മരിക്കയും ചെയ്തു (ക്രി. മു. മാൎച്ച)

അവൻ കഴിഞ്ഞപ്പൊൾ സഹൊദരിയായ ശലൊമ ആ പ്രമാ
ണികൾ ആറായിരത്തെയും വിട്ടയച്ചു പടയാളികൾ മുഖാന്തരമാ
യി മരണപത്രികയെ വായിപ്പിച്ചു പരസ്യമാക്കി, രാജപുത്രന്മാ
ർ ശവത്തെ പൊൻപെട്ടിയിൽ ആക്കി ധ്രാക്കർ ഗൎമ്മാനർ ഗല്ല
ർ മുതലായ അകമ്പടിക്കാരും മഹാഘൊഷത്തോടും കൂട യാത്ര
യായി ശവാഛാദനം കഴിപ്പിക്കയും ചെയ്തു- മൂത്തമകനായ
അൎഹലാവു മരണാനന്തരം ൭ ദിവസം ദീക്ഷിച്ചു തീൎന്നപ്പൊൾ പൌ
രന്മാൎക്കു മഹാസദ്യ ഒരുക്കി താൻ ദെവാലയത്തിൽ കയറി സിം
ഹാസനത്തിന്മെൽ ഇരുന്നു പുരുഷാരത്തൊടു പറഞ്ഞു- പിതാവി
ന്റെ മരണപത്രികയെ കൈസർ ഉറപ്പിപ്പൊളം എന്നെ രാ
ജാവ് എന്നു വാഴ്ത്തരുതെ രാജാവായതിന്റെ ശെഷം അഛ്ശനെ
ക്കാൾ അധികം വിചാരത്തൊടെ പ്രജാസുഖത്തിന്നായി നൊ
ക്കിക്കൊള്ളാം എന്നും മറ്റും കെട്ടാറെ ചിലർ സ്തുതിച്ചു മറ്റ
വർ നികിതിയെ കുറെക്കെണം എന്നു നിലവിളിച്ചു അധികമു
ള്ളവർ റബ്ബിമാർ മുതലായവരുടെ കുലയെ ഒൎത്തു നഗരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/29&oldid=189657" എന്ന താളിൽനിന്ന് ശേഖരിച്ചത്