ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

കെൾ്ക്കെ വിലപിച്ചു തുടങ്ങി ആ ദുഷ്കൎമ്മത്തിൽ കൈ ഇട്ടവരെ ശി
ക്ഷിക്കെണം എന്നും മഹാചാൎയ്യനെ മാറ്റെണം എന്നും മറ്റും ആ
ൎത്തു മുട്ടിച്ചുംകൊണ്ടു ചിലർ കല്ലെറിഞ്ഞപ്പൊൾ- രൊമയിൽനി
ന്നു മടങ്ങിവന്നാൽ നൊക്കാം എന്നു ചൊല്ലി നികിതിയെ അല്പം
താഴ്ത്തി കലഹത്തെ ദുഃഖെന അമൎത്തു ബലികഴിപ്പിച്ചു യാത്ര ഒ
രുക്കുകയും ചെയ്തു.

ഉടനെ (എപ്രിൽ ൧൨) പെസഹ എന്ന മഹൊത്സവത്തിന്നാ
യി സകല രാജ്യങ്ങളിൽനിന്നും യഹൂദന്മാർ കൂടിയപ്പൊൾ-കല
ഹക്കാർ ഭിക്ഷുക്കളെ കൊണ്ടു റബ്ബിക്കുലയെ ചൊല്ലി വിലാപ
ത്തെ പുതുക്കി മത്സരിച്ചു പടയാളികളെ കല്ലെറിഞ്ഞു കൊല്ലുക
യും ഒടിക്കയും ചെയ്തപ്പൊൾ അൎഹലാവു സൈന്യത്തെ അയച്ചു
ദെവാലയത്തിന്റെ ചുറ്റും അകത്തും ബലികഴിക്കുന്ന ൩൦൦൦
ആളുകളെ കൊല്ലിച്ചു ശെഷമുള്ളവരെ ചിതറിച്ചു ഉത്സവത്തെ
മുടക്കുകയും ചെയ്തു- അനന്തരം അവൻ സുറിയ നാടുവാഴിയാ
യ വാരനെ ഉണൎത്തിച്ചു രാജ്യകാൎയ്യം അവങ്കൽ ഭരമെല്പിച്ചു താ
ൻ ബന്ധുക്കളൊടും കൂടെ രൊമെക്കു പുറപ്പെടുകയും ചെയ്തു. (ലൂക്ക. ൧൯, ൧൨).

അതുകൊണ്ടു യൊസെഫ പരദെശത്തു കുറയനാൾ പാൎത്തശെഷം
ദെവാജ്ഞയാൽ മടങ്ങിവരുവാൻ സംഗതി ആയി- ദൈവം പണ്ടു
തന്റെ മുങ്കുട്ടിയായ ഇസ്രയെലെ മിസ്രയിൽനിന്നു വിളിച്ച പ്ര
കാരം (ഹൊശ. ൧൧, ൧) യെശുവിന്നും ജനനം മുതൽ ലൊക
ത്തിന്റെ ദാസ്യപീഡയും പിതാവിന്റെ ഉദ്ധാരണവും അനുഭ
വമായി വരെണ്ടത് എന്നു ബൊധം ഉണ്ടാകയും ചെയ്തു

൯ ദെവാലയത്തിലെ അൎപ്പണം (ലൂ. ൨)

ദെവപുത്രൻ ഇസ്രയെലിൽ തന്നെ അവതരിക്കയാൽ ജനനം
മുതൽ മരണപൎയ്യന്തം ദെവജാതിയുടെ ധൎമ്മത്തിന്നും ആചാരനി
ഷ്ഠെക്കും അധീനനായി പാൎത്തു- തന്റെ ആശ്രിതന്മാർ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/30&oldid=189659" എന്ന താളിൽനിന്ന് ശേഖരിച്ചത്