ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ന്നകത്തു നിലവിളക്കും അപ്പപ്പീഠവും ധൂപപീഠവും ഉണ്ടു- അതി
ൻ പിറകിൽ ഏതും ഇല്ലാത്ത അതിവിശുദ്ധസ്ഥലം ൨൦ മുളം സമ
ചതുരമായി തീൎത്തതു- പരദെശത്തുനിന്നു വന്നു നൊക്കിയാൽ മല
മുഴുവനും ഹിമമയമായി വെളുത്തു കാണുന്നു മിനുക്കിയ കല്ലിന്റെ
വിശെഷതയാൽ തന്നെ- ദെവാലയം പൊൻമയമായും പുലരു
മ്പൊൾ അഗ്നി പൊലെ ജ്വലിക്കുന്നതും ആകുന്നു- വല്ല മത്സരങ്ങളെ
യും അടക്കുവാൻ മൊറിയ മലെക്ക് എതിരെ ഒരു കൊടുമ്പാറമെൽ
അന്തോന്യ കൊട്ട ൭൦ മുളം ഉയരമുള്ള ഗൊപുരങ്ങളൊടും ആ
ലയപ്രാകാരത്തൊളം എത്തുന്ന കല്നടകളൊടും കൂട ഉണ്ടായി
രുന്നു (അപ. ൨൧, ൩൧–൪൦)- മറ്റും പല നിൎമ്മാണങ്ങളും ദെവാല
യത്തിന്റെ ചുറ്റും പണി ചെയ്തു നടന്നു യെശുവിന്റെ ദൎശനകാല
ത്തു തികഞ്ഞു വരാതെ കൊണ്ടിരുന്നു (യൊ. ൨, ൨൦).

മശീഹ ദെവാലയത്തിൽ വരുവാനുള്ള കാരണം എന്ത് എന്നാൽ
അമ്മ ശുദ്ധീകരണത്തിന്നുള്ള ൪൦ ദിവസം തികഞ്ഞതു കൊണ്ടു
കുഞ്ഞാടു വാങ്ങുവാൻ ദ്രവ്യം പൊരായ്കയാൽ ഒർ ഇണ പ്രാവു
വാങ്ങി കൊണ്ടു പൊകെണ്ടതു (൩ മൊശ ൧൨, ൮.)- അതു കൂടാ
തെ മുങ്കുട്ടി എല്ലാം യഹൊവെക്കു പരിശുദ്ധമാകയാൽ പുത്രനെ യ
ഹൊവെക്ക് അൎപ്പിക്കയും (൨ മൊ. ൧൩, ൨.) മുങ്കുട്ടികൾ്ക്കു പകരം ലെവി
ഗൊത്രക്കാരെ ആലയസെവെക്കു വെൎത്തിരിച്ചതു കൊണ്ട് അഞ്ചു
ശെഖൽ വെള്ളി (ഏകദെശം ൬ രൂപ്പിക) വെച്ചു അവനെ വീ
ണ്ടെടുക്കയും വെണ്ടി ഇരുന്നു (൪ മൊ. ൧൮, ൧൫f.)

അപ്രകാരം ചെയ്വാൻ അടുത്തപ്പൊൾ ശിമ്യോൻ എന്ന ഒരു
വൃദ്ധൻ ശിശുവെ കൈയിൽ എടുത്തു സ്വജാതിക്ക് ഉദിച്ചു വന്ന ദെവ
രക്ഷയെ കണ്ടതിന്നിമിത്തം സന്തൊഷിച്ചു കൃതാൎത്ഥനായി ലൊ
കം വിടുവാൻ ഒരുങ്ങുകയും ചെയ്തു- ഇവൻ സകല ജാതികളെയും
പ്രകാശിപ്പിക്കുന്ന വെളിച്ചവും ഇസ്രയെലിന്റെ തെജസ്സും ആയി


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/32&oldid=189663" എന്ന താളിൽനിന്ന് ശേഖരിച്ചത്