ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

നു ഭാൎയ്യമാരിൽ ശെഷിച്ചിട്ടുള്ള സന്തതിക്കു കല്പിച്ചു കൊടുത്ത ദ്ര
വ്യവും വൃത്തിയും എല്ലാം അനുഭവമായി വരിക

എന്നതിന്റെ ശെഷം അൎഹലാവു പ്രജകളുടെ നെരെ ക്രുദ്ധി
ച്ചും ഡംഭിച്ചും കൊണ്ടു രൊമയിൽ നിന്നു മടങ്ങി വന്നു കനാനിൽ
എത്തിയപ്പൊൾ- യൊസെഫ അവന്റെ ക്രൂരതയും ശിമ്യൊ
ന്റെ ദുഃഖവാചകവും വിചാരിച്ചു വലഞ്ഞു സ്വപ്നത്തിലുള്ള അരുള
പ്പാടു കെട്ടനുസരിച്ചു ഗലീലയിൽ തന്നെ പൊയി പാൎക്കയും ചെയ്തു-
അവൻ ജബുലൂനിൽ തെരിഞ്ഞെടുത്ത ചെറിയ ഊൎക്കു നചറ എന്ന
പെർ ആകുന്നു- ഊരിന്റെ ചുറ്റും തുക്കമുള്ള കുമ്മായക്കല്ക്കുന്നുകൾ ഉ
ണ്ടു (ലൂ. ൪, ൨൯) അതിന്നകത്ത് ഊർ ഒരു കുഴിയിൽ നട്ട തൈ പൊലെ
ആകുന്നു- അതുവും നാമാൎത്ഥം തന്നെ- ആയ്തു പഴയനിയമത്തിൽ ഒരി
ക്കലും പറയാത പെർ (യൊ. ൧, ൪൭)- അതുകൊണ്ടു പിന്നത്തെതിൽ
തങ്ങളുടെ മശീഹയെ അറിയാതെ ഇരിപ്പാൻ പ്രജകൾ്ക്കു സിദ്ധാ
ന്തം തൊന്നി ഇമ്മാനുവെൽ എന്നല്ല ബെത്ത്ലഹെമ്യൻ എന്നും അല്ല നച
റയ്യൻ (നസ്രാണി) എന്ന പെർ മാത്രമവർ വിളിച്ചിരിക്കുന്നു- ഈ
നാമത്തിന്റെ ഹീനത ദൈവത്തിന്റെ വല്ല തെറ്റിനാലല്ല ജ്ഞാ
നപൂൎവ്വമായിട്ടത്രെ സംഭവിച്ചു എന്നുള്ളതു പല പ്രവാചകങ്ങളാലും
തെളിയുന്നു (യശ. ൪൯, ൭. ൫൩, ൪ff; ജക. ൧൧, ൧൩; സങ്കീ. ൧൧൮, ൨൨.)


൧൧.) യെശുവിന്റെ വളൎച്ച (ലൂ.൨)

യെശു ൩൦ ആം വയസ്സൊളം നചറയ്യനായി പാൎത്തു- അക്കാലത്തു
ള്ള വിശെഷങ്ങളെ ആരും അറിയിച്ചു കാണുന്നില്ല- മറിയ തന്നെ
എന്നു തൊന്നുന്നു അവന്റെ ബാല്യാവസ്ഥയിലെ ഒരു കഥയെ സഭ
ക്കാരൊട് അറിയിച്ചതെ ഉള്ളു-അതിനാൽ യെശുവിന്റെ
വളൎച്ച അറിവാൻ സംഗതി വന്നു- ബാലൻ ദെവകരു
ണയാൽ വളൎന്നു ആത്മാവിൽ ശക്തനും ജ്ഞാനപൂൎണ്ണനും ആയ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/35&oldid=189670" എന്ന താളിൽനിന്ന് ശേഖരിച്ചത്