ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

പതിപ്പാൻ സമ്മതിച്ചു എങ്കിലും ഗമലക്കാരനായ യഹുദാ (അ
പ. ൫, ൩൭) ഇപ്രകാരം ദാസ്യം എല്ക്കുന്നത് ഇസ്രയെല്ക്ക് അയൊ
ഗ്യം ദെവജാതിക്കു യഹൊവയെയും മശീഹയെയും അനുസ
രിപ്പാനെ ന്യായം ഉള്ളു വലിയ തിന്നു തുനിയാഞ്ഞാൽ വലിയ
ത് ഒന്നും സാധിക്കയില്ല മശീഹക്കാലം ഇതാവന്നു എന്നറിയി
ച്ചു പലരിലും മതഭ്രാന്തു മുഴുപ്പിച്ചു കലഹം തുടങ്ങി നശിച്ചു പൊ
കയും ചെയ്തു- പറീശ ചദൂക്യ ഹസിദ്യ ഈ മൂന്നു മതഭെദങ്ങ
ളൊടു നാലാമതായി വാശിക്കാർ എന്നൊരു പക്ഷത്തിന്ന ആ
യഹൂദാ തന്നെ കൎത്താവ്- യഹൊവ ഏകഛത്രാധിപതി എ
ന്നത് അവരുടെ മൂലവാക്കു- കൊല്ലുവാനും മരിപ്പാനും ഒരിക്ക
ലും മടിക്കയില്ല- എങ്കിലും അന്നെത്ത കലഹം അമൎത്തതി
ന്റെ ശെഷം യഹൂദനാടു രൊമനിഴലിങ്കീഴിൽ വളരെ കാ
ലം സ്വസ്ഥമായി പാൎത്തു

ക്വിരീനൻ ഹന്നാ എന്ന ഹനാനെ (ലൂ. ൩, ൨) മഹാചാ
ൎയ്യനാക്കിയശെഷം മടങ്ങി പൊയി- കൊപൊന്യൻ ഉള്ള ഒ
ന്നാം പെസഹയിൽ ആചാൎയ്യമാർ രാത്രിയിൽ ആലയവാ
തിൽ തുറന്നപ്പൊൾ ചില ശമൎയ്യന്മാർ ഗൂഢമായി പ്രവെശി
ച്ചു മണ്ഡപത്തിലും മറ്റും അസ്ഥികളെ ഇട്ടു തീണ്ടിച്ചു- അതു
കൊണ്ട അന്നുമുതൽ ശമൎയ്യന്മാർ ആരും ഒരിക്കലും ദെവാ
ലയത്തിൽ കടക്കരുത എന്നു കല്പനയായി- മുമ്പെ മഹൊത്സ
വകാലത്തു ശമൎയ്യരെ അകറ്റുമാറില്ല പൊൽ

പിറ്റെ പെസഹെയ്ക്കായി യെശു യരുശലെമിൽ വന്നു ൮
ദിവസം പാൎത്തപ്പൊൾ യൊസെഫും മറിയയും പുറപ്പെട്ടു യെ (൯ ക്രി)
ശു യാത്രാക്രമം പൊലെ ബന്ധുക്കളും പരിചയക്കാരും ആയ ബാ
ലന്മാരുടെ കൂട്ടത്തിൽ നടക്കുന്നുണ്ടായിരിക്കും എന്നു നിരൂപി
ച്ചു ഒരു ദിവസം വഴി ദൂരം നടന്നു മകനെ കാണാഞ്ഞു ദുഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/37&oldid=189674" എന്ന താളിൽനിന്ന് ശേഖരിച്ചത്