ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ഖത്തൊടെ അന്വെഷിച്ചു മടങ്ങിവന്നു- മൂന്നാം ദിവസം ദെവാല
യത്തിൽ തന്നെ റബ്ബിമാരുടെ ഇടയിൽ ഇരുന്നു കെട്ടു ചൊദിക്കു
ന്നതു കണ്ടു- അമ്മയുടെ ചൊദ്യത്തിന്നു ഞാൻ അഛ്ശന്നുള്ളവറ്റി
ൽ ഇരിക്കെണ്ടതു എന്നു നിങ്ങൾ അറിഞ്ഞില്ലയൊ എന്ന ഉത്തരം
പറകയാൽ- ഈ ദെവാലയം പിതൃഭവനം എന്നും വെദംകൊ
ണ്ടു റബ്ബിമാരൊടുള്ള ചൊദ്യൊത്തരം പിതൃകാൎയ്യം എന്നും
ഈ വകയിൽ അല്ലാതെ മറ്റൊന്നിൽ അകപ്പെടുമാറില്ല എ
ന്നും അറിയിച്ചു- പിന്നെ അമ്മയഛ്ശന്മാൎക്കു പൊലും എത്താത്ത വി
ചാരം ഉള്ളവൻ എങ്കിലും അവൎക്ക അധീനനായി അഴകുള്ള
പിതൃഭവനം വിട്ടു നചറത്തെ കുടിയിൽ വന്നു പാൎത്തു ദെവക
രുണയാൽ വളൎന്നു പൊരുകയും ചെയ്തു

ഇന്നത് എല്ലാം പഠിച്ചു വളൎന്നു എന്നു നിശ്ചയിപ്പാൻ പാടില്ല-
മശീഹ വെലെക്കു വെണ്ടിയതേ വശാക്കുക ഉള്ളു- ജ്ഞാനെ
ന്ദ്രിയശുദ്ധി നിമിത്തം ആകാശത്തിൽ പക്ഷികളും കാട്ടിലെ പൂ
ക്കളും കാറ്റും മഴയും പുഴയും മലയും സകല സൃഷ്ടിയും തന്നൊ
ടു ദെവവചനം ഉരെക്കുന്നതായിരുന്നു- ഊക്കാർ പുള്ളും മുത്തും
വാങ്ങുകയും വില്ക്കുകയും കൃഷിയും മീൻപിടിയും തച്ചപ്പണി മു
തലായ തൊഴിലുകളും മനുഷ്യകൎമ്മം ഒക്കയും തനിക്കു നീതിയെ
ഉപദെശിപ്പാന്തക്ക ഉപമകൾ ആയിരുന്നു- സ്വജനങ്ങളും ത
ന്നെ അറിയായ്കയാൽ പിതാവെ നിരസിക്കുന്ന പാപഘനത്തെ
ഗ്രഹിപ്പാൻ സംഗതി വന്നു- പിന്നെ പഴയനിയമത്തിൽ വായി
ക്കുന്നതും തന്റെ ഹൃദയത്തിൽ കാണുന്നതും രണ്ടും ഒൎക്കുകയാ
ൽ ഇതു തന്നെ കുറിച്ചു പ്രവചിച്ചത് എന്നു നിശ്ചയിച്ചു സൂക്ഷ്മാ
ൎത്ഥം ഗ്രഹിച്ചു പൊന്നു- ൧൨ വയസ്സു മുതൽ വൎഷം തൊറും യരു
ശലെമിലുള്ള യാത്രകളിൽ പിതാവിന്റെ അഭിപ്രായ
വും റബ്ബിമാർ മുതലായവരുടെ വക്രതയും കണ്ടറിവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/38&oldid=189676" എന്ന താളിൽനിന്ന് ശേഖരിച്ചത്