ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

തക്കം ഉണ്ടായി- മനുഷ്യരിൽ തനിക്ക അമ്മയെ പൊലെ അ
ടുത്തവനില്ല എന്നു തൊന്നുന്നു അവളും പുത്രനെ മുഴുവനും അറി
ഞ്ഞില്ല- അതുകൊണ്ടു ഊനം വരാത്ത നിത്യസംസൎഗ്ഗം പിതാ
വൊടു മാത്രം തനിക്കുണ്ടു- സൃഷ്ടിയെയും വെദത്തെയും വ്യാഖ്യാ
നിച്ചു കൊടുക്കുന്ന എക ഗുരു അവൻ തന്നെ- എവിടെ പാൎത്താലും
അഛ്ശനും കൂടെ ഉണ്ടു എന്നറികയും പാപമഗ്നമായ ലൊകത്തി
ന്നു വെണ്ടി അപെക്ഷിക്കയും സകലത്തിന്നായി സ്തുതിക്കയും എ
തു യൊഗത്തിങ്കലും ആമെൻ എന്ന് അനുസരിച്ചു നടക്കയും ഇങ്ങി
നെ ഉള്ള ആചാരങ്ങളാൽ പാപവികാരം ഒന്നും പറ്റാതെ യെ
ശുവിന്റെ വളൎച്ച ക്രമത്താലെ തികഞ്ഞു വന്നു

൧൨.) യെശുവിന്റെ കുഡുംബം

അനന്തരം യൊസെഫ മരിച്ചു- എങ്കിലും മറിയയല്ലാതെ സഹൊ
ദരന്മാരും വീട്ടിൽ ഉണ്ട എന്നു കെൾ്ക്കുന്നു (യൊ,൨, ൧൨. മാൎക്ക.൩,
൨൦,൩൨)- അതാർ എന്നാൽ യാക്കൊബ- യൊസെ-യഹൂദാ-
ശിമൊൻ എന്നവർ തന്നെ (മാ.൬, ൩. മത.൧൩,൫൫)-സ
ഹൊദരിമാരും ഉണ്ടു- ഇവർ മറിയ പൊറ്റ മക്കൾ തന്നെ എ
ന്നു നിശ്ചയിപ്പാൻ പാടില്ല- അവൾ തന്റെ പുത്രനെ ആദ്യജാ
തനെ തന്നെ പ്രസവിച്ചു എന്നുള്ളതിനാൽ (ലൂ.൨,൭) അവൾ
പിന്നെയും പ്രസവിച്ചു എന്നു തെളിയുന്നില്ല (കൊല.൧,൧൫)-
അവൾ ഭാൎയ്യാധൎമ്മം എല്ലാം അനുസരിച്ചു നടന്നവൾ എന്നു വി
ചാരിക്കാം (മത.൧,൨൫)-എങ്കിലും യെശുവിന്ന് അനുജന്മാ
ർ ഉണ്ടായി എന്നു തൊന്നുന്നില്ല ആ നാല്വർ ചില ദിക്കിൽ
ജ്യെഷ്ഠഭാവം കാട്ടുന്നവരായി കാണുന്നു (മാ.൩,൨൦)-പെസഹ
യാത്രയിൽ യെശുവിന്നു ൧൨ വയസ്സാക കൊണ്ടു ബാലസം
ഘത്തിൽ ഒന്നിച്ചു നടക്കുന്ന ബന്ധുക്കൾ്ക്കും വയസ്സ അധികം
എന്ന ഊഹിക്കാം (ലൂ.൨, ൪൪)- എന്നാൽ അവർ മറിയയുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/39&oldid=189679" എന്ന താളിൽനിന്ന് ശേഖരിച്ചത്