ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

മക്കൾ അല്ല എന്നു അപഷ്ടം

ആ നാല്വൎക്ക അഛ്ശൻ ആർ എന്നാൽ ഹല്ഫായി എന്നും
(മത.൧൦,൩) ക്ലൊഫാ എന്നും (യൊ.൧൯, ൨൫)പെരുള്ളവൻ-
ആയവൻ യൊസെഫിന്റെ ജ്യെഷ്ഠൻ എന്നൊരു പുരാണവ
ൎത്തമാനം ഉണ്ടു- അതു കൊണ്ടു (യൊ.൧൯,൨൫)വാക്യത്തിൽ,,
അവന്റെ അമ്മയുടെ സഹൊദരിയും ക്ലൊഫാവിന്റെ ഭാ
ൎയ്യയായ മറിയയും എന്നു ചൊല്ലെണ്ടതാകുന്നു- അമ്മയുടെ സ
ഹൊദരിക്ക പെർ എന്തെന്നാൽ ക്രൂശിന്റെ അരികിൽ നിന്ന
വരുടെ പെർ വിവരം ൪ സുവിശെഷങ്ങളിലും നൊക്കിയാൽ
ജബദിയുടെ ഭാൎയ്യയും യൊഹനാന്റെ അമ്മയുമായ (മത. ൨൭,
൫൬.) ശലൊമതന്നെ (മാൎക്ക.൧൫, ൪൦) എന്നു തെളിയും- അ
വൾ യെശുവിന്ന് ഇളയമ്മ ആകയാൽ തന്റെ മക്കൾ്ക്കായിക്കൊ
ണ്ടു മശീഹാരാജ്യത്തിൽ ഒന്നാം സ്ഥാനത്തെ അപെക്ഷിച്ചത്
(മത. ൨൦,൨൦)- മറിയ യൊഹനാന്ന അമ്മയായ്തീൎന്നതും അതിനാ
ൽ അധികം സ്പഷ്ടമായ്വരുന്നു (യൊ.൧൯,൨൫)-ഈ ജബദി പു
ത്രർ ഇരുവരും യെശുവിന്ന അടുത്തവർ എങ്കിലും നചറത്തിൽ
അല്ല ഗലീല ശരസ്സിൽ വക്കത്തു പാൎത്തു വളൎന്നവരത്രെ (മത.
൪,൨൧)

ഹല്ഫായി മരിച്ചശെഷമൊ അനുജനായ യൊസെഫ അ
വന്റെ ഭാൎയ്യയെയും നാലുമക്കളെയും ചെൎത്തു കൊണ്ടു രക്ഷിച്ചു ആ
യിരിക്കും പിന്നെ യൊസെഫ താൻ കഴിഞ്ഞപ്പൊൾ ആ നാല്വർ
തന്നെ വളൎന്നു മറിയയുടെ വീട്ടുകാൎയ്യം നൊക്കി കൊണ്ടിരുന്നു
അവർ സ്വഭാവപ്രകാരം വിശ്വാസത്തിന്നു മാന്യവും ക്രിയെ
ക്കു ധൈൎയ്യവും ഉള്ളവർ എന്നു തൊന്നുന്നു (യൊ.൭, ൪.൧൪,൨൧)-
ലെഖനം എഴുതിയ യഹൂദാവിന്നു (സ്വഹൃദയൻ) ലബ്ബായി എ
ന്നും (നെഞ്ചവൻ) തദ്ദായി എന്നും പെരുകൾ ഉണ്ടു- അവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/40&oldid=189681" എന്ന താളിൽനിന്ന് ശേഖരിച്ചത്