ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ക്കാളും പ്രസിദ്ധനായ്തു ( ഗല.൧,൨) യാക്കൊബ എന്ന അപൊസ്ത
ലനും ലെഖന കൎത്താവും ആയവൻ തന്നെ- മൂന്നാം സഹൊദര
ൻ യൊസെ (മാ.൧൫,൪൦)-നാലാമൻ ശിമൊൻ- ഇവരും പിന്നെ
അപ്പൊസ്തലന്മാരൊട് ഒന്നിച്ചു പാൎത്തു (അപ.൧, ൧൪)-ശിമൊൻ
യരുശലെം അദ്ധ്യക്ഷനായി ത്രയാൻ കൈസരുടെ കാലത്തിൽ സാ
ക്ഷി മരണം എറ്റവൻ -ഇങ്ങിനെ യൊസെഫിന്റെ ദത്തിനാൽ
യെശുവിന്നു സഹൊദരന്മാരായി ചമഞ്ഞവർ ഹല്ഫായുടെ ൪ മക്ക
ൾ തന്നെ

യെശു താൻ നചറത്തിൽ തച്ചൻ എന്ന പെരുള്ളവൻ (മാ.
൬,൩)- ആ ജ്യെഷ്ഠന്മാരൊ അവൻ മശീഹയായി ലൊകത്തിന്നു
തന്നെ വെളിപ്പെടുത്തെണം എന്ന് ആഗ്രഹിക്കയാൽ അവനെ
കൊണ്ടു വളരെ കൈവെല എടുപ്പിക്ക ഇല്ലായിരുന്നു- ഇങ്ങി
നെ ഉള്ള ബന്ധുക്കളൊടു കൂടെ പാൎക്കമ്പൊൾ യെശു യൌവനം പ്രാ
പിച്ചു തന്റെ മഹാപ്രവൃത്തിക്കായി ഒരുമ്പെട്ടു പൊരുകയും ചെയ്തു

ദ്വിതീയകാണ്ഡം
മശീഹയുടെ പ്രവൎത്തനം

൧.) രാജ്യകാൎയ്യവും കാലക്രമവും

യെശുവിന്നു ൧൫ വയസ്സായപ്പൊൾ ഔഗുസ്തൻ എന്ന വൃദ്ധചക്ര(ക്രി.൧൨)
വൎത്തി പുത്രപൌത്രന്മാർ ഇല്ലായ്കയാൽ ഭാൎയ്യാപുത്രനായ തി
ബെൎയ്യനെ ദത്ത് എടുത്ത് ഇളമയാക്കി വാഴിച്ചു- സാമ്രാജ്യത്തി
ന്നു പുറമെ സ്വാസ്ഥ്യവും ശ്രീത്വവും ഉണ്ടെങ്കിലും മുമ്പെ സുറിയയിൽ
നാടുവാഴിയായ വാരൻ ഗൎമ്മാനരെ സ്വാധീനമാക്കുവാൻ വിചാരി
ച്ചപ്പൊൾ അവരുടെ തലവനായ ഹൎമ്മൻ അവനെയും ൩꠱ ലെഗ്യൊ
നുകളെയും കാട്ടിൽ വളഞ്ഞു നിഗ്രഹിച്ചു -ആയതു കെട്ടാറെ കൈ(ക്രി.൯)
സരും ഒന്നു ഞെട്ടി മുറയിട്ടു രൊമ സാമ്രാജ്യത്തിന്നു ആ ദി
ക്കിൽനിന്ന് ആപത്തു വരും എന്ന് ഊഹിച്ചശെഷം- തിബെൎയ്യൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/41&oldid=189684" എന്ന താളിൽനിന്ന് ശേഖരിച്ചത്