ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪.

കൌശലം പ്രയൊഗിച്ച ദുയിച്ച വംശങ്ങളെ ഭെദിപ്പിച്ചുകൊണ്ടു
(൧൪ഔഗു.൧൯) രൊമൎക്കു തല്കാലഭയം ഇല്ലാതാക്കി– ഔഗുസ്തൻ താൻ മരിച്ചപ്പൊൾ ഒ
രു മന്ത്രി മുല്പുക്കു കൈസർ സ്വൎഗ്ഗാരൊഹണം ചെയ്തപ്രകാരം ഞാൻ
കണ്ടു എന്ന സത്യം ചെയ്കയാൽ ഔഗുസ്തന്നു ദെവമാനവും സ്ഥാനവും
നിത്യൊത്സവവും പുരൊഹിതരും വെണം എന്നു കല്പനയായി—
അന്നുമുതൽ കൈസരെ പൂജിയാതെ ഇരുന്നാൽ സ്വാമി ദ്രൊഹ
ത്തിന്ന് ഒത്ത പാപമായ്തീരും എന്നു സിദ്ധാന്തം—

ഉപായിയായ തിബെൎയ്യൻ കൊയ്മ നടത്തിയ ൨൨꠱ വൎഷങ്ങ
(൧൪.൩൭)ളിൽ സജ്ജനങ്ങൾ്ക്ക എല്ലാവൎക്കും നിത്യഭയം ഉണ്ടു– വല്ലവന്റെ മെ
ലും വാറൊലയാലും സ്വാമിദ്രൊഹം മുതലായ കുറ്റങ്ങളെ ബൊ
ധിപ്പിച്ചാൽ കൈസർ ക്രൂരശിക്ഷകളെ നടത്തും- അക്കാലം രൊ
മയിൽ നാലു ധൂൎത്ത യഹൂദന്മാർ ഉണ്ടായിരുന്നു— അവർ മൊശ
ധൎമ്മം എത്രയും പുരാണം സകല യവനജ്ഞാനങ്ങളിലും യുക്തി
എറിയത് എന്നു സ്തുതിച്ചു കൊണ്ടു ധനവാന്മാരെ വെദത്തിൽ ആ
ക്കുവാൻ ശ്രമിച്ചു– അതുകൊണ്ടു ഫുല്വിയ എന്നൊരു മാന്യ സ്ത്രീ
വിശ്വസിച്ചു യരുശലെ മാലയത്തിങ്കൽ വളരെ പൊന്നു വഴി
പാടായി വെപ്പാൻ കൊടുത്തപ്പൊൾ അവർ അതിനെ എടുത്തു നാ
നാവിധമാക്കി കളഞ്ഞു— കൈസർ ആയ്തു അറിഞ്ഞ ഉടനെ ന
ഗരത്തിലെ യഹൂദന്മാർ ൪൦൦൦ പെരെ പടച്ചെകത്തിൽ ആക്കി
വല്ലവരും വിരൊധിച്ചാൽ ശിക്ഷിച്ചുകൊണ്ടു ആ വകക്കാരെ എ
ല്ലാം സൎദ്ദിന്യ ദ്വീപിലെക്കു കടത്തിക്കയും ചെയ്തു (മത. ൨൩, ൧൫.
രൊമ. ൨, ൨൧.f.)

(൧൫. ൨൬) യഹൂദശമൎയ്യകളെ ഭരിപ്പാൻ തിബെൎയ്യൻ മുമ്പെ ഗ്രാത
നെ അയച്ചു— അവൻ ൧൧ വൎഷം പാൎത്തു മഹാചാൎയ്യത്വം ഹനാന്റെ
മകൻ തുടങ്ങിയുള്ളവൎക്ക ഓരൊരൊ വൎഷത്തൊളം നല്കി ഒടുവി
ൽ ഹനാന്റെ പുത്രി ഭൎത്താവായ കയഫാ എന്ന യൊസെഫെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/42&oldid=189686" എന്ന താളിൽനിന്ന് ശേഖരിച്ചത്