ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

വാഴിച്ചിരിക്കുന്നു- ഗലീലയിൽ വാഴുന്ന ഹെരോദാ കൈ
സരുടെ പ്രസാദത്തിന്നായി നപ്തലി നാട്ടിൽ കിന്നെരെത്ത് സര
സ്സിന്റെ തീരത്തു (യൊശു. ൧൯, ൩൫) തിബെൎയ്യ നഗരത്തെ
യവന രസപ്രകാരം പണിയിച്ചു പല സാധുക്കളെയും മാനി
കളെയും നിൎബ്ബന്ധിച്ചു കുടി ഇരുത്തി- അവന്റെ സഹൊദ
രനായ ശാന്ത ഫിലിപ്പ ആ പൊയ്കയുടെ വടക്കിഴക്കെ ഭാഗ
ത്തു ഗൊലാനിലെ ബെത്ത ചൈദയെ നഗരമാക്കി അ
ലങ്കരിച്ചു മരണപൎയ്യന്തം അവിടെ നല്ലവണ്ണം വാണുകൊ
ണ്ടു യൎദ്ദനുറവിന്നരികിൽ മുമ്പെ ബാൾഗാദും (യൊശു. ൧൧,
൧൭) പിന്നെ ഗാദഹെൎമ്മൊനും (൧ നാൾ. ൫, ൨൩) ഉള്ള സ്ഥ
ലത്ത് ഒരു കൈസരയ്യയെ (മത. ൧൬, ൧൩) എടുപ്പിക്കയും ചെ
യ്തു

അനന്തരം തിബെൎയ്യൻ നിയൊഗിച്ച പിലാതൻ
യഹൂദയിൽ വന്നു ൧൦ വൎഷം പാൎത്തു- അവൻ കടല്പുറത്തെ (൨൬–൩൬)
കൈസരയ്യയിൽനിന്നു പട്ടാളത്തെ യരുശലെമിൽ അ
യച്ചു രാജകൊടി പ്രതിമ മുതലായ ചിഹ്നങ്ങളൊടും കൂ
ടെ രാത്രി സമയത്തു പ്രവെശിപ്പിപ്പാൻ തുനിഞ്ഞു- ആയ്തു ഒരു
നാടു വാഴിയും ചെയ്യാത അതിക്രമം ആകകൊണ്ടു വലിയ
പുരുഷാരം കൈസരയ്യെക്കു ഒടിച്ചെന്നു പിലാതനൊടു മുറയി
ട്ടു ഈ അധൎമ്മസാധനങ്ങളെ തിരുപട്ടണത്തുനിന്നു നീക്കുവാൻ
അപെക്ഷിച്ചു- അവൻ നിഷെധിച്ചാറെ അവർ ഹെരൊ
ദാവിൻ അരമന മുമ്പാകെ കവിണ്ണുവീണു ൫ രാപ്പകൽ അ
നങ്ങാതെ പാൎത്തു ആറാം ദിവസം പിലാതൻ രംഗസ്ഥലത്തു
കടന്നു ന്യായാസനം ഏറിയപ്പൊൾ അവർ പിഞ്ചെന്നു മുട്ടി
ച്ചാറെ അവൻ ചെകവരെ വരുത്തി വളയിച്ചു തല്‌ക്ഷണം പൊ
കുന്നില്ല എങ്കിൽ വധിക്കും എന്നു വാൾ ഒങ്ങിച്ചു ഭയപ്പെടു


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/43&oldid=189688" എന്ന താളിൽനിന്ന് ശേഖരിച്ചത്