ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ത്തിയാറെ അവർ എല്ലാവരും പിന്നെയും കവിണ്ണുവീ
ണു കഴുത്തു നീട്ടി കാട്ടി ധൎമ്മലംഘനത്തെക്കാളും മരിക്ക നല്ലൂ
എന്നു നിലവിളിക്കയാൽ പിലാതൻ സ്തംഭിച്ചു ആ പ്രതി
മകളെ മടിയാതെ വാങ്ങി കൈസരയ്യക്ക് അയപ്പാനും കല്പി
ച്ചു

പിന്നെ അവൻ യരുശലെമിൽ വെള്ളം പൊരാ എന്നു ക
ണ്ടു കൊൎബ്ബാൻ ൎഎന്ന ദെവഭണ്ഡാരത്തിൽനിന്നു വളരെ ദ്ര
വ്യം എടുത്തു ൧൦ കാതം വഴി ദൂരത്തു നിന്ന് ഒരു തൊട്ടിലെ
വെള്ളം കല്പാത്തി വെപ്പിച്ചു നഗരത്തൊളം വരുത്തി- അതു
കൊണ്ടു പുരുഷാരം ന്യായാസനം വളഞ്ഞു ക്രുദ്ധിച്ചു മുറയിട്ടു
ദുഷിച്ചു പറഞ്ഞപ്പോൾ അവൻ ചെകവരെ വെഷം മാറ്റിച്ചു
പുരുഷാരത്തിൻ ഇടയിൽ അയച്ചു കട്ടാരങ്ങളാലും വടിക
ളാലും അവരെ ശിക്ഷിച്ചു നീക്കുവാൻ കല്പിച്ചു ആയവർ ആരും
വിചാരിയാത കാലം അടിച്ചു തുടങ്ങി അനെകരെ കൊല്ലുക
യും ചെയ്തു- അന്നൊ മറ്റൊരു ഉത്സവതിരക്കുള്ള സമയത്തൊ
ചില ഗലീലക്കാരുടെ രക്തം ബലി രക്തത്തൊടു കലൎന്നു പൊ
യായിരിക്കും (ലൂ. ൧൩, ൧).

പിന്നെ അവൻ എഴത്തുള്ള പൊൻപലിശകളെ ഹെരൊ
ദാവ കൊയിലകത്തു വഴിപാടായി തൂക്കുവാൻ വിചാരിച്ചു-
അപ്പൊൾ വളരെ നിലവിളി ഉണ്ടായി ജനം കൈസരൊടു സങ്കടം
ബൊധിപ്പിപ്പാൻ നിശ്ചയിച്ചു തുടങ്ങി- എന്നാറെ പിലാത
ൻ താൻ കൈക്കൂലി തുലൊം വാങ്ങി അനന്തദ്രവ്യം അപ
ഹരിച്ചു മാനികളെ പരിഹസിച്ചു ന്യായവിസ്താരം കൂടാതെ
പലരെയും കൊല്ലിച്ച് അനെകം സാഹസങ്ങളെ ചെയ്തു
പൊയ പ്രകാരം എല്ലാം ഒൎത്തു സംശയിച്ചു തുടങ്ങി പ്രമാണികൾ
കൈസരൊടു മുറയിട്ടപ്പൊൾ പലിശകളെ നീക്കുവാൻ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/44&oldid=189690" എന്ന താളിൽനിന്ന് ശേഖരിച്ചത്