ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

കല്പനയായി- എന്നിങ്ങിനെ ഫിലൊന്റെ വൎത്തമാനം (യൊ.
൧൯, ൧൨)

അന്നു യെശു എന്ന് ഒരു ജ്ഞാനി ഉണ്ടായിരുന്നു അ
തിശയമുള്ള ക്രിയകളെ ചെയ്യുന്നവനും സത്യത്തെ മനസ്സൊ
ടെ കൈക്കൊള്ളുന്നവരുടെ ഉപദെഷ്ടാവും ആയി പല യഹൂ
ദന്മാരെയും അധികം യവനന്മാരെയും ചെൎത്തു കൊണ്ടു അഭി
ഷിക്തൻ എന്നുള്ള ക്രിസ്തനായി- അവനെ നമ്മുടെ പ്രമാണി
കൾ കുറ്റം ചുമത്തിയപ്പൊൾ പിലാതൻ ക്രൂശിന്മെൽ മരി
പ്പാൻ വിധിച്ച ശെഷവും മുമ്പിൽ ആശ്രയിച്ചവർ കൈവി
ട്ടില്ല അവനാൽ ക്രിസ്ത്യാനർ എന്ന പെർ ധരിച്ചവരുടെ കൂട്ടം ഇ
ന്നെവരയും ഒടുങ്ങീട്ടുമില്ല എന്നതു ചരിത്രക്കാരനായ യൊ
സഫിന്റെ സാക്ഷ്യം

അനന്തരം ശിമൊൻ എന്ന ഒരു ചതിയൻ ശമൎയ്യ
രൊടു ഞാൻ ഗരിജീം എന്ന തിരുമലമെൽ കയറി മൊശെ
അവിടെ കുഴിച്ചിട്ട വിശുദ്ധ പാത്രങ്ങളെ എടുത്തു കാട്ടി ത
രാം എന്നു പറഞ്ഞു താഴ്വരയിൽ ഒരു വലിയ കൂട്ടത്തെ ചെൎത്ത
പ്പൊൾ- പിലാതൻ കുതിരബലങ്ങളെ അയച്ചു പലരെയും വെ
റുതെ കൊല്ലിച്ചു ശെഷമുള്ളവരെ ചിതറിച്ചു- ഉടനെ ശമൎയ്യ
പ്രമാണികൾ സുറിയവാഴിയായ വിതെല്യനൊടു സങ്കടം ബൊ
ധിപ്പിച്ചു വിതെല്യനും അവനെ കൈസർ വിസ്താരത്തിന്നായി
രൊമെക്കയച്ചു താൻ യരുശലെമിൽ വന്നു പെസഹ കാലത്തു (൩൬)
യഹൂദൎക്കു ചില ഉപകാരങ്ങളെ ചെയ്തു ഒരു സ്നെഹിതനെ നാടു (൩൭)
വാഴിയാക്കി കയഫാവെ സ്ഥാനത്തുനിന്നു നീക്കി ഹനാന്റെ
പുത്രനായ യൊനഥാനെ മഹാചാൎയ്യനാക്കി അന്ത്യൊഹ്യെ
ക്കു മടങ്ങി പൊകയും ചെയ്തു- പിലാതനൊ രൊമയിൽ
എത്തുമ്മുമ്പെ ദുഷ്ട കൈസർ മരിച്ചു കലിഗുലാ എന്ന കായൻ (൩൭–മാ. ൧൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/45&oldid=189692" എന്ന താളിൽനിന്ന് ശേഖരിച്ചത്