ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

(൩൭.൪൧)ൻ വാഴുകയും ചെയ്തു- പിലാതൻ മറുനാടു കടന്ന ശെഷം മരി
ച്ചു കളഞ്ഞു എന്നു ഒരു ശ്രുതി ഉണ്ടു

ഹെരൊദാവിൻ മക്കളിൽ ഫിലിപ്പ ഹെരോദ്യാപുത്രി
യായ ശലൊമയെ വെട്ടതിന്റെ ശെഷം താൻ കുഞ്ഞി
(൩൪)ക്കുട്ടികൾ ഇല്ലാതെ ബെത്ത്ചൈദയിൽ വെച്ചു മരിച്ചു കൈ
സർ അവന്റെ ഇടവകയെ സുറിയനാട്ടൊടു ചെൎക്കയും ചെ
യ്തു

അവനെക്കാൾ ദുഷ്ടനായ്തു ഗലീലവാഴിയായ ഹെരൊദാ
അന്തിപാ തന്നെ- അവൻ അറവിരാജാവായ ഹറിത്തിന്റെ
ഭാൎയ്യയെ വെട്ടു വളരെ കാലം പാൎത്തപ്പൊൾ- ഒർ അനുജൻ
കെട്ടിയ ഹെരൊദ്യ എന്ന മഹാ ഹെരൊദാവിൻ പൌത്രിയെ
ഒരു രൊമായാത്രയിൽ കണ്ടു മൊഹിച്ചു ഗൂഢമായി വിവാഹം നി
ശ്ചയിച്ചു കൂട്ടിക്കൊണ്ടു ഗലീലയിൽ മടങ്ങി വന്ന കാലം അറവി
രാജ പുത്രി വസ്തുത ഗ്രഹിച്ചു ക്രൊധം മറെച്ചു അഛ്ശനെ കാണ്മാ
ൻ അനുവാദം വാങ്ങി പൊയശെഷം മടങ്ങിവന്നതും ഇല്ല- അ
വളുടെ പിതാവ് അപമാനം സഹിയാതെ പട്ടാളം ചെൎത്തു പട തു
ടങ്ങിയപ്പൊൾ ഹെരൊദാപക്ഷം തൊറ്റു ഒരു സൈന്യം മുഴു
വൻ ഒടുങ്ങുകയും ചെയ്തു- എന്നാറെ യഹൂദർ ഇതു സ്നാപകന്റെ
കുലനിമിത്തം വന്ന കൂലി എന്നു നിശ്ചയിച്ചു- സ്നാപകൻ ആ
ർ എന്നാൽ നീതി ഭക്തിയൊടും കൂടെ ജലസ്നാനവും എല്പാൻ
ഉപദെശിച്ച യൊഹനാൻ എന്ന ഒർ ഉത്തമൻ തന്നെ- രാ
ജാവ് ജനരഞ്ജന നിമിത്തം അവനെ ഭയപ്പെട്ടു മകൈർ
കൊട്ടയിൽ അടെച്ചു വെച്ചു ഒടുവിൽ കൊന്നിരുന്നു-
ഈ ദെവശിക്ഷയെ അറിയാതെ ഹെരൊദാ തിബെൎയ്യനൊ
ടു വളരെ സങ്കടം ബൊധിപ്പിച്ചാറെ- വിതെല്യൻ ഹറിത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/46&oldid=189694" എന്ന താളിൽനിന്ന് ശേഖരിച്ചത്