ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ജയിച്ചു തല വെട്ടി അയക്കെണം എന്ന കല്പന അനുസരിച്ചു
ഒരു പട്ടാളം ചെൎത്തു യരുശലെമിൽ വന്നു ബലി കഴിപ്പിച്ചു
മഹാചാൎയ്യനെ പിന്നെയും മാറ്റിയപ്പൊൾ- തിബേൎയ്യ
ൻ മരിച്ച പ്രകാരം കെട്ടു- ഉടനെ സന്തൊഷിച്ചു താൻ മുമ്പെ
തന്നെ ഹെരൊദാവിങ്കൽ സിദ്ധാന്തക്കാരനാകകൊണ്ടു
പുതു കൈസരുടെ സമ്മതം അറിയുന്നില്ലല്ലൊ എന്നു ചൊ
ല്ലി പടയെ അതിർ കടത്താതെ വെറുതെ അന്ത്യൊഹ്യെക്കു
മടങ്ങി പൊകയും ചെയ്തു- (൩൭)

ഇതല്ലാതെ മറ്റൊരു ശിക്ഷയും ഹെരൊദാവിന്നു സംഭ
വിച്ചു- ഹെരൊദ്യയുടെ ജ്യെഷ്ഠനായ ഹെരൊദാ അഗ്രിപ്പാ
എന്നവൻ (അപ. ൧൨.) രൊമയിൽ വെച്ചു വളൎന്നു മുതൽ എ
ല്ലാം നശിപ്പിച്ചും കടം പിണഞ്ഞും കൊണ്ടു വലഞ്ഞു മരിച്ചു കളവാൻ
ഭാവിച്ചപ്പൊൾ ഭാൎയ്യ വിരൊധിച്ചു ഹെരൊദ്യയൊടു വളരെ
ഇരന്ന ശെഷം അവളെ കെട്ടിയ ഗലീലവാഴി അവനെ തി
ബെൎയ്യനഗരത്തിൽ മാസപ്പടിക്കാരനാക്കി രക്ഷിച്ചു- എന്നാറെ
അവൻ ദാരിദ്ര്യ നിന്ദയെ സഹിയാതെ ഒടി പൊയി വള
രെ അപമാന ദുഃഖങ്ങൾ അനുഭവിച്ച ശെഷവും രൊമയിൽ
എത്തി മൂഢ നായകന്റെ തൊഴനായ്ചമഞ്ഞു- ധൂൎത്തു നി
മിത്തം തിബെൎയ്യന്റെ വിധിയാൽ ൬ മാസം തടവിലായ
ശെഷം സിംഹം ചത്തു സ്വാതന്ത്ര്യം വന്നു കായൻ ഇരിമ്പു ച
ങ്ങലയുടെ തൂക്കത്തിൽ ഒരു പൊൻ ചങ്ങലയും രാജനാമവും
കിരീടവും ഫിലിപ്പ ലുസന്യ എന്നവരുടെ ഇടവകയും (ലൂ. ൩, ൧.)
കൊടുത്തു- ഇപ്രകാരം അവൻ മഹാഘൊഷത്തോടും കൂടെ
കനാനിൽ വന്നു രാജാവായി വാണപ്പൊൾ പെങ്ങൾ അ(൩൮)
സൂയ ഭാവിച്ചു മുമ്പെ നമ്മുടെ മാസപ്പടിക്കാരനായ ഈ ഇ
രപ്പന്നു കിട്ടിയ സ്ഥാനം നമുക്കും ലഭിക്കെണം എത്ര ചെല


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/47&oldid=189696" എന്ന താളിൽനിന്ന് ശേഖരിച്ചത്