ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

(൨൫, ൨൩) എന്ന വല്ലാത്ത സഹൊദരിമാരൊടും കൂടെ യരുശലെ
മിന്റെ നാശം കണ്ടു വയസ്സനായ്മരിച്ചു-

ഇങ്ങിനെ ഉള്ള രാജ്യ വിശെഷങ്ങളെ യൊസെഫിൻ ചരി
ത്രത്തിലും മറ്റും വിവരമായി കാണാം- തിബെൎയ്യന്റെ ഇളമ
സ്ഥാനം മുതൽ ൧൫ആം വൎഷം (ലൂ. ൩, ൧) ൨൭ ക്രിസ്താബ്ദം തന്നെ-
അക്കാലത്തിൽ യെശുവിന്റെ സ്നാനവും അവന്റെ മുപ്പതാം
വയസ്സും (ലൂ.൩, ൨൩) ഒത്തുവരുന്നു- പിന്നെ ൨൮ ക്രിസ്താബ്ദത്തിൽ
പെസഹകാലത്തു മഹാഹെരൊദാവ് തുടങ്ങിയ ദെവാലയ പ
ണിക്കു നെരെ ൪൬ വൎഷം തികഞ്ഞു (യൊഹ. ൨, ൨൦)- ആയ്തു രൊ
മാബ്ദം ൭൩൪ മുതൽ ൭൮൧ വരെക്കും ആകുന്നു- ൨൯ ക്രി. പെസ
ഹെക്കു മുമ്പെ സ്നാപകൻ മരിച്ചു യെശു മഹൊത്സവത്തിന്നു പൊയ
തും ഇല്ല (യൊ. ൬, ൨)- ൩൦ ക്രി. (രൊമാബ്ദം ൭൮൩) പെസഹ ഒരു
വെള്ളിയാഴ്ചയിൽ തന്നെ തുടങ്ങിയത് (എപ്രിൽ ൭ ആം തിയ്യ
തി) അതുതന്നെ സംശയം കൂടാതെ യെശുവിന്റെ മരണ ദി
വസം- ഈ ചൊന്ന വൎഷങ്ങളുള്ളിൽ യൊഹനാൻ യെശു എന്ന
വരുടെ ക്രിയ തികഞ്ഞു വന്നു

൨) സ്നാപകനായ യൊഹനാൻ (മത.൩, മാ.൧, ലൂ.൩.യൊ.൧)

മശീഹ ക്ഷണത്തിൽ തന്റെ രാജ്യത്തിന്നായി വരുന്നതി
ന്നു മുമ്പെ എലീയാവിൻ ശക്തിയൊടെ അവന്ന വഴി ന
ന്നാക്കുന്ന ഘൊഷകൻ മുന്നടക്കെണം എന്നു യശായയും (൪൦, ൩–
൫) മലാക്യയും (൩, ൧) പ്രവചിച്ചിരുന്നു- അപ്രകാരം യൊഹ
നാൻ യൎദ്ദൻ ഉൾ്ക്കടലിൽ ഒഴുകുന്ന യഹൂദാക്കാട്ടിൽ ഉദിച്ചപ്പൊ
ൾ തന്നെ കെൾ്ക്കുന്നവൎക്കു മരുഭൂമിയിൽ കൎത്താവിൻ വഴിയെ
യത്നമാക്കുന്ന ശബ്ദവും തന്നെ കാണുന്നവൎക്കു കത്തി പ്രകാശി
ക്കുന്ന വിളക്കും ആയി മുൽപുക്കു പുതുകാലത്തെ ഘൊഷി
ച്ചറിയിച്ചു- അത ഒരു ശബ്ബത്താണ്ടു തന്നെ എന്നു സിദ്ധാന്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/49&oldid=189700" എന്ന താളിൽനിന്ന് ശേഖരിച്ചത്