ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

വിട്ടതിലെക്കു തിരിച്ചു ചെരെണം (ലൂ. ൩, ൧൧–൧൪). അബ്ര
ഹാം ബീജത്തിൽ ആശ്രയിച്ചിട്ടു വരും കൊപത്തിങ്കൽ ഭ
യപ്പെടാതെ വെറുതെ സ്നാനം ഏല്പാൻ വന്നവരെ അവൻ
സൎപ്പകുലം എന്നു ശാസിച്ചു പുറജാതികളിൽ നിന്നും ദെവപു
ത്രർ ഉണ്ടാവാനിരിക്കുന്ന പ്രകാരം ഉദ്ദെശിച്ചു പറഞ്ഞു- ജനപ്ര
സാദത്തിന്നായി കൂടി വന്ന പരീശന്മാരെയും അവരിൽ അ
സൂയ ഭാവിച്ചു പിൻചെന്നിട്ടുള്ള ചദൂക്യരേയും കണ്ടാറെ മ
രങ്ങളുടെ ചുവട്ടിന്നു കൊടാലി വെച്ചു കിടക്കുന്നു എന്നു വിളി
ച്ചു കപടഭക്തിക്കാരെ ഭയപ്പെടുത്തി കൊണ്ടിരുന്നു

പിന്നെ മണിയും പതിരും ഇടകലൎന്നു നില്ക്കുന്ന കൂട്ടം എ
ല്ലാം നൊക്കുമ്പൊൾ ഇതു വെൎത്തിരിപ്പാൻ കളത്തിന്റെ ക
ൎത്താവിനത്രെ അവകാശം അവനെ സെവിപ്പാൻ കൂടെ
ഞാൻ പാത്രമല്ലാതവണ്ണം അവൻ എന്നിലും വീൎയ്യമുള്ള
വൻ അവൻ ചിലരെ വിശുദ്ധാത്മാവിലും ചിലരെ അഗ്നി
യിലും മുഴക്കും ആത്മസ്നാനം നിരസിക്കുന്നവൎക്കു അഗ്നിസ്നാ
നം ഉള്ളിലും പുറമെയും സംഭവിക്കും ന്യായവിധിയുടെ അ
ഗ്നി കൂടാതെ ആത്മാവ് ആൎക്കും ലഭിക്കയും ഇല്ല എന്നുള്ള അ
ൎത്ഥങ്ങളെ പ്രവചിച്ചുകൊണ്ടിരുന്നു

൩.) യെശുസ്നാനം എറ്റതു (മത.൩, മാ.൧-ലൂ.൩-യൊ.൧)

അശുദ്ധരൊടുള്ള നിത്യ സംസൎഗ്ഗത്താൽ യെശുവും അശുദ്ധനാ
യി പൊയി എന്നു മൊശധൎമ്മത്താൽ ജനിക്കുന്ന ഒർ അനുമാ
നം (൩ മൊ ൧൫, ൫. ൧൦ മുതൽ)- പാപമല്ല ജനനം മുതൽ പാ
പികളൊടുള്ള ഉറ്റ സംബന്ധം അത്രെ യെശുവിന്റെ ദൂ
ഷ്യം- അതിനാൽ അവൻ സൎവ്വലൊകത്തിന്നായ്ക്കൊ
ണ്ടും ബലിയാടായ്ചമഞ്ഞതല്ലാതെ സ്നാനത്തിന്നും കൂടെ പാ
ത്രമായി- ശെഷം ഇസ്രയെലരെ പൊലെ അവനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/51&oldid=189704" എന്ന താളിൽനിന്ന് ശേഖരിച്ചത്