ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

പിതാവിന്റെ വിളിയെ അനുസരിച്ചു സ്നാനത്തിന്നാ
യി വന്നു- യൊഹനാനൊ പാപം ഏറ്റു പറഞ്ഞവരെ മ
നസ്സൊടെയും അനുതപിക്കാത്തവരെ മനസ്സല്ലാതെയും
എങ്ങിനെ എങ്കിലും വരുന്നവരെ ഒക്കെയും സ്നാനം കഴി
ച്ചതിന്റെ ശെഷം- യെശുവിൽ മാത്രം പാപം കാണായ്ക
യാൽ വളരെ ക്ലെശിച്ചു നീ എന്നെ കഴുകെണ്ടിയവനല്ലൊ
എന്നു നിനെച്ചു വിരൊധിച്ചു (മത.)- എങ്കിലും യെശു ഇ
പ്രകാരം സകല നീതിയെയും നിവൃത്തിക്കെണം എന്നു
ചൊല്ലി അവനെ സമ്മതിപ്പിച്ചു പാപികളുടെ കൂട്ടത്തിൽ ചെ
ൎന്നു താണു പുഴയിൽ മുഴുകുകയും ചെയ്തു


യൊഹനാൻ യെശുവിന്റെ ബാല്യകഥയെയും
തികഞ്ഞ ശുദ്ധിയെയും അറിഞ്ഞു ഇവൻ മശീഹ എന്ന ഊ
ഹിച്ചു കൊണ്ടിട്ടും താൻ അറിഞ്നിട്ടല്ല തന്നെ അയച്ച
വൻ കുറിച്ചിട്ടത്രെ മശീഹയെ വെളിപ്പെടുത്തുവാൻ അധി
കാരം പ്രാപിച്ചിരുന്നു (യൊ.൧,൩൩)-യെശുവും താൻ ഇ
ന്നവൻ ആകുന്നു എന്നു ബൊധിച്ചിട്ടും വിശ്വാസത്താ
ലെ നടന്നു കൊണ്ടു സ്വസാക്ഷ്യം വരയെണ്ടതിന്നു പിതാവി
ൻ കല്പനയെ കാത്തു കൊണ്ടിരുന്നു- എന്നാറെ അവൻ
പ്രാൎത്ഥിച്ചു കൊണ്ടു (ലൂ) ജലത്തിൽ നിന്നു കരെറുമ്പൊൾ
യൊഹനാന്നും യെശുവിന്നും സാക്ഷ്യത്തിന്നു വെണ്ടിയ പൂൎണ്ണ
നിശ്ചയം ദെവവശാൽ ഉണ്ടായി

മെഘങ്ങൾ വെൎവ്വിട്ടു വാനം തുറന്നതും ദെവാത്മാവ്
ശരീരസ്വരൂപമായിട്ടു ശുദ്ധപരമാൎത്ഥതെക്കു കുറിയാകുന്ന
പ്രാവു പൊലെ യെശുവിന്മെൽ ഇറങ്ങിവന്നു പാൎത്തതും
(യൊ.), നീ (ഇവൻ-മത.) എന്റെ പ്രിയപുത്രൻ നിന്നിൽ
ഞാൻ പ്രസാദിച്ചു എന്ന ദിവ്യശബ്ദം കെൾപീച്ചതും- ഈ മൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/52&oldid=189706" എന്ന താളിൽനിന്ന് ശേഖരിച്ചത്