ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ന്നു ലക്ഷണവും ജനസംഘത്തിന്നല്ല മശീഹെക്കും അവന്റെ
ഘൊഷകനും വെണ്ടി അത്രെ ഉണ്ടായ്വന്നതു- അന്നു മുതൽ
യൊഹനാൻ ഇവൻ ദെവപുത്രൻ എന്നു സാക്ഷ്യം പറഞ്ഞു (യൊ.
൧, ൩൪) യെശുവും മശീഹാ വെലെക്കായി ഉത്സാഹിപ്പിക്കു
ന്ന ആത്മാവിന്റെ വശത്തിൽ ആയ്നടന്നു (ലൂ. ൪, ൧)-

൪.)യെശുവിന്റെ പരീക്ഷ (മത.൪. മാ.൧,ലൂ.൪)

ഇപ്രകാരം യെശുവിന്നു മശീഹാഭിഷെകം ഉണ്ടായ ഉടനെ
വിശുദ്ധാത്മാവ് അവനെ മരുഭൂമിയിൽ ആക്കി- അവി
ടെ അവൻ ഇസ്രയെലിന്റെ ൪൦ യാത്രാവൎഷങ്ങൾ്ക്കും മൊശ എ
ലിയാ എന്നവരുടെ നൊമ്പിന്നും നിവൃത്തി വരുത്തി ൪൦ ദിവസം
ഒന്നും ഭക്ഷിക്കാതെ മൃഗങ്ങളൊടുകൂടെ ഇരുന്നു (മാ) പിശാചി
ന്റെ പരീക്ഷകളെയും ഏറ്റുകൊണ്ടു വസിച്ചു (ലൂ)- ഒന്നാം ആ
ദാമെ വഞ്ചിച്ചവൻ രണ്ടാമനാൽ തനിക്കു വരെണ്ടുന്ന തൊ
ല്വിയെ ഊഹിക്കാതെ ഇരുന്നില്ലപൊൽ- അതുകൊണ്ട് അവ
ൻ തന്നാൽ ആകുന്നെടത്തൊളം മശീഹയെ വിരൊധിച്ചു ത
ല്ക്രിയെക്കു ഭംഗം വരുത്തുവാൻ നൊക്കി- യെശു പാപം കൂടാ
തവണ്ണം സകലത്തിലും നമ്മെപൊലെ പരീക്ഷിക്കപ്പെട്ടവനും
(എബ്ര. ൪, ൧൫) പല ഇഛ്ശകളൊടും ഭയങ്ങളൊടും പൊരു
തുന്നവനും വചനവാളെ ധരിക്കുന്ന വിശ്വാസം കൊണ്ടത്രെ
ജയിക്കുന്നവനും എന്നുള്ളതു പ്രസി ദ്ധമായ്വരെണ്ടതു (എബ്ര.
൫, ൮). ഗഥശമനയിലും ഗൊല്ഗഥയിലും ഭയത്താലെ പരീക്ഷ-
യഹൂദാ മരുഭൂമിയിൽ വെച്ചു മൂന്നു വിധമുള്ള അഭിലാഷങ്ങ
ളാൽ അത്രെ (൧ യൊ. ൨, ൧൬)- ദെവരാജ്യത്തെ സ്ഥാപിപ്പാ
നായി ദെവാത്മാവ് ഒരു വഴിയെ കാട്ടുമ്പൊൾ ലൊകത്തിൽ
വ്യാപരിക്കുന്ന ദുരാത്മാവ് വെറെ വഴികളെ കാണിച്ചു മശീ
ഹയെ വശീകരിപ്പാൻ അദ്ധ്വാനിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/53&oldid=189709" എന്ന താളിൽനിന്ന് ശേഖരിച്ചത്