ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ആയ്ത് എങ്ങിനെ സംഭവിച്ചു എന്നു നിശ്ചയിച്ചുകൂടാ- സാത്താൻ
വല്ലവെഷവും ധരിച്ചു സംസാരിച്ചിട്ടൊ പക്ഷെ പരീക്ഷകളെ
എല്ലാം യെശുവിന്റെ ഉള്ളത്തിൽ മാത്രം തൊന്നിച്ചിട്ടൊ അഥ
വാ (മത. ൧൬, ൨൩ എന്ന പൊലെ) മനുഷ്യനെകൊണ്ടു പറയി
ച്ചിട്ടൊ ഈ വക പലതും നിൎണ്ണയിപ്പാൻ ധൈൎയ്യം പൊരാ- യെശു
ഒഴികെ സത്യവാന്മാർ ആരും ആ പരീക്ഷയുടെ വിവരം കാണാ
തിരിക്കയാൽ അവൻ പിന്നെതിൽ തന്റെ ശിഷ്യന്മാരൊട് അല്പം
മൂടിക്കൊണ്ടു ചുരുക്കി പറഞ്ഞതു നമുക്കു മതി എന്നു തൊന്നെണം-
നീ ദെവപുത്രൻ എങ്കിൽ ഈ വിശപ്പ് എന്തിന്നു കല്ലുകളെ അപ്പ
വും വനത്തെ നാടും നാട്ടിനെ ഏദൻതൊട്ടവും ദാരിദ്ര്യത്തെ
ഐശ്വൎയ്യവുമാക്കി മാറ്റുന്നതു മശീഹെക്കു വിഹിതമല്ലൊ
(യശ. ൩൫)- എന്നു പരീക്ഷകന്റെ ഒരു വാക്കു തന്നെ- ഇപ്രകാ
രമുള്ള ജഡവാഴ്ചയും ഭൊഗസമൃദ്ധിയും ലൊകർ ആഗ്രഹി
ക്കുന്നതിനെ യെശു (൫ മൊ. ൮, ൩) വാക്യത്താൽ ആക്ഷെപി
ച്ചു ദെവവായിലെ വചനത്താൽ അത്രെ ജീവിപ്പാൻ നിശ്ച
യിച്ചു-- എന്തൊ വാനത്തിൽനിന്ന് എന്ന പൊലെ നീ ദെവാ
ലയത്തിൽനിന്നു ചാടി യരുശലെമിൽ കടന്നാൽ പ്രജകൾ എ
ല്ലാം കാല്ക്കൽ വണങ്ങും യഹൊവാഭിഷിക്തന്നു ഒന്നിനാലും
ഹാനി വരാതവണ്ണം ദൂതസെവ ഉണ്ടല്ലൊ (സങ്കീ. ൯൧, ൧൧)-
എന്നതിന്നു നിൻ ദൈവമായ യഹൊവയെ പരീക്ഷിക്കരുത
(൫ മൊ. ൬, ൧൬ ) എന്നുള്ള മൊഴി പറഞ്ഞു പടികൾ ഉള്ളെടം
ചാട്ടം അരുതു ദെവക്രമത്തിൽ നടക്ക നല്ലൂ എന്നു വെച്ചു ലൊ
കമാനത്തെ തള്ളിക്കളഞ്ഞു-- മൂന്നാമത് സകല പൎവ്വതങ്ങളി
ലും ഉയൎന്നു വരെണ്ടതു ചിയൊൻമല തന്നെ അല്ലൊ-
(യശ. ൨, ൨)- അതിന്മെൽ യെശുവെ നിറുത്തി സൎവ്വരാജ്യ
ങ്ങളെയും സ്വാധീനത്തിൽ ആക്കുന്ന ദിഗ്ജയവും ചക്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/54&oldid=189711" എന്ന താളിൽനിന്ന് ശേഖരിച്ചത്