ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

വൎത്തിത്വവും കാട്ടി ഇതൊക്കയും രക്ഷിപ്പാൻ മശീഹെക്ക് അ
വകാശമാകുന്നുവല്ലൊ- നീ എന്റെ പുത്രൻ എന്നരുളിചെ
യ്തവൻ അന്ന് എന്നൊടു ചൊദിക്ക എന്നാൽ ജാതികളെ ഉട
മയായും ഭൂമിയുടെ അറ്റങ്ങളെ അവകാശമായും തരാം
എന്നുകൂടെ കല്പിച്ചു പൊൽ (സങ്കീ. ൨)- ഇഹലൊകപ്രഭുവിന്നു
അല്പം മാത്രം ഉപചാരം കാട്ടെണ്ടി വരും സകലവും അവന്റെ
കൈവശമല്ലൊ (ലൂ) എന്നു പറഞ്ഞപ്പൊൾ- യെശു ക്രുദ്ധി
ച്ചു നിൻ ദൈവമാകുന്ന യഹൊവയെ മാത്രം വന്ദിക്കയും
സെവിക്കയും വെണം (൫ മൊ. ൬, ൧൩) എന്ന വാക്യത്തെ
പിടിച്ചു പിതാവിൻ കയ്യിൽനിന്നല്ലാതെ സൎവ്വാധികാരവും
വെണ്ടാ എന്നുറെച്ചു പരീക്ഷകളെ നീക്കുകയും ചെയ്തു-
പിശാചിലും അവന്റെ രാജ്യത്തിലും ജയം കൊണ്ടശെഷം മൃ
ഗസംസൎഗ്ഗവും തീൎന്നു ദെവദൂതന്മാർ അടുത്തു വന്നു കൊണ്ടാ
ടി സെവിക്കയും ചെയ്തു- പരീക്ഷകനൊ ഒരു സമയത്തിന്ന് അ
വനെ വിട്ടുപൊയതെ ഉള്ളു (ലൂ)-പിറ്റെ ദിവസമത്രെ
യെശു യൊഹനാൻ ഉള്ള സ്ഥലത്തെക്കു മടങ്ങി ചെന്നു(യൊ.
൧, ൨൯)-

൫.) യെശുവിന്റെ ആലൊചന

യെശു ദെവഹിതപ്രകാരം മാത്രം മശീഹയായ്വാഴുവാ
ൻ നിശ്ചയിച്ചപ്പൊൾ മരണപൎയ്യന്തം താണല്ലാതെ ഉയൎന്നു
വാഴുക ഇല്ല എന്നു കണ്ടു പിതാവിന്റെ അഭിപ്രായത്തെ
എല്ലാം ബൊധിച്ചു സമ്മതിച്ചനുസരിക്കയും ചെയ്തു

എന്നാൽ താൻ മശീഹ (അഭിഷിക്തൻ) എന്നു മനുഷ്യ
രുടെ രക്ഷെക്കു വെണ്ടി വെളിപ്പെടുത്തെണ്ടിയത് എങ്കിലും യഹൂ
ദരുടെ ഇടൎച്ചകൾ നിമിത്തം പലപ്രകാരത്തിലും മൂടെണ്ടതും
ആയിരുന്നു- അതുകൊണ്ട് അവൻ ആരിലും തന്നെ ഏല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/55&oldid=189713" എന്ന താളിൽനിന്ന് ശേഖരിച്ചത്