ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ക്കാതെയും (യൊ. ൨, ൨൪) വല്ല ഭൂതങ്ങൾ തന്നെ അറിയിച്ചാ
ൽ അവരെ ശാസിച്ചും തന്നെ വാഴിപ്പാൻ ഭാവിച്ച യഹൂദ
രെ വിട്ട് ഒളിച്ചും കൊണ്ടു പാൎത്തു- എങ്കിലും ശമൎയ്യക്കാരത്തി
യെയും അവളുടെ നാട്ടുകാരെയും അറിയിപ്പാൻ മടിച്ചില്ല (യൊ.
൪), ശിഷ്യന്മാരെയും ആ നാമത്തെ ക്രമത്താലെ ഗ്രഹിപ്പിച്ചു മര
ണശിക്ഷ വരും എന്നു കണ്ട നെരമേ മഹാലൊകർ മുഖാന്തരം
താൻ മശീഹ എന്നു സ്പഷ്ടമായി പറകയും ചെയ്തു-

അധികം രസിച്ച നാമം മനുഷ്യപുത്രൻ എന്നുള്ളതു- ആ
യ്തു ദാനിയെൽ മശീഹയെ കുറിച്ചു പറഞ്ഞിട്ടും (൭, ൧൩) യഹൂ
ദരിൽ അധികം നടപ്പായ്വന്നില്ല (യൊ. ൧൨, ൩൪)- അവർ മ
ശീഹ ദെവപുത്രൻ എന്ന പറഞ്ഞിരിക്കെ യെശു മാനുഷഭാവ
മുള്ളവൻ എന്നു കാട്ടുവാൻ അധികം ഇഛ്ശിച്ചു (മത. ൮, ൨൦.
൧൨, ൩൨, ൨൬, ൨൪. യൊ. ൧൯, ൫) മനുഷ്യരൊടു ബലക്ഷയ
ങ്ങളിലും കഷ്ടമരണങ്ങളിലും കൂറ്റായ്മ ഭാവിപ്പാൻ രസിച്ചു-
പിന്നെ ആ നാമം രണ്ടാം ആദാം എന്നതിനൊടും ഒത്തു വരു
ന്നു (യൊ. ൩, ൧൩) താൻ മനുഷ്യപുത്രനാകകൊണ്ടു മനു
ഷ്യജാതിക്കു ന്യായം വിധിപ്പാൻ അധികാരം കൂടെ പ്രാപി
ച്ചു എന്നുള്ള അൎത്ഥം ദാനിയെലിൻ പ്രവാചകത്താലും ജനിക്കു
ന്നു (മത. ൨൬, ൬൪. യൊ. ൫, ൨൭)

ദെവാനുസരണം തന്നെ സൎവ്വ പ്രമാണം എന്നു ബൊധി
ക്കയാൽ താൻ ക്രൂശിലെ മരണപൎയ്യന്തം നിത്യം അനുസര
ണം പഠിച്ചതെ ഉള്ളു (ഫില. ൨, ൮. എബ്ര. ൫, ൮)- മനുഷ്യ
പുത്രനാകകൊണ്ടു ശുദ്ധമനുഷ്യൎക്കു കല്പിച്ച ആദിന്യായം മാത്ര
മല്ല (മത. ൧൯, ൮) പാപികളിൽ വിധിച്ച ദെവകല്പനയും
അനുസരിക്കെണ്ടിവന്നു- ആയ്ത് ഒന്നാമതു ഗൊത്രപിതാക്ക
ന്മാരുടെ ന്യായം (യൊ. ൭, ൨൩) രണ്ടാമത് ഇസ്രയെലിൽ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/56&oldid=189715" എന്ന താളിൽനിന്ന് ശേഖരിച്ചത്