ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

വ്യവസ്ഥയായ്ക്കല്പിച്ച മൊശധൎമ്മം (മാ. ൧൦, ൧൯ മത. ൧൫, ൨൪)
മൂന്നാമതു പ്രവാചകവിധികൾ (മത. ൫, ൧൭)- അതു കൂടാതെ
കഴിയുന്നെടത്തൊളം മാനുഷകല്പനയെയും അനുസരിച്ചു അതി
ൽ ഒന്നു മൂപ്പന്മാരുടെ വെപ്പുകൾ (മത. ൨൩, ൨f: ൨൩) രണ്ടാമത്
ഇസ്രയെലിലുള്ള വിസ്താരസഭ (മത. ൫, ൨൨) മൂന്നാമതു രൊ
മരുടെ രാജാധികാരം (മത. ൨൨, ൨൧; യൊ. ൧൯, ൧൧)

ഇങ്ങിനെ ൭ വിധത്തിലും അനുസരണം ശീലിച്ചവൻ എങ്കിലും
തനിക്കു ദാസന്റെ ഛായ മാത്രമെ ഉള്ളു- ദിവ്യസ്വാതന്ത്ര്യ
ത്തെ പ്രമാണികൾ്ക്കും പിലാതനും മുമ്പാകെ വാക്കിനാലും മൌ
നത്താലും കാണിച്ചു സ്വതന്ത്രനായിട്ടത്രെ ശബ്ബത്തെ കൊ
ണ്ടാടി (മത. ൧൨, ൮) ദെവാലയപണിക്കായി പണം കൊടു
ത്തു (മത. ൧൭, ൨൬.) താൻ മനുഷ്യൎക്കല്ല പിതാവിന്നു മാത്രം
അധീനൻ എന്നു കാട്ടുകയും ചെയ്തു- അതുകൊണ്ടു മഹാ
ചാൎയ്യന്മാൎക്കും തന്റെ പ്രവാചകാധികാരത്തെ കുറിച്ചു കണ
ക്കു ബൊധിപ്പിച്ചില്ല (മത. ൨൧, ൨൭) വൈദികരെ പാര
മ്പൎയ്യന്യായം നിമിത്തം ആക്ഷെപിച്ചു (മത. ൧൫, ൩.൬; മാ. ൭,
൧൩) ഗലീലവാഴിയെ രണ്ടുവട്ടം അനുസരിക്കാതെ ഇരുന്നു
(ലൂ. ൧൩, ൩൨. ലൂ ൨൩, ൯) പിലാതനെ പാപത്തെ ഒൎപ്പിച്ചു സ
ത്യരാജാവായി എതിരിട്ടു എല്ലാ സമയത്തും ദിവ്യധൎമ്മത്തി
ന്റെ അക്ഷരത്തെയും ഭാവത്തെയും ഇസ്രയെലിൽ ഉണ്ടായ മു
ങ്കുറികളെയും ഊനം വരാതവണ്ണം പ്രവാചക രാജാചാൎയ്യസ്വ
രൂപനായി നിവൃത്തിച്ചു കൊണ്ടിരുന്നു (മത. ൨൬, ൫൪)

ഈ നിവൃത്തിക്കായി താൻ മരിച്ചുയിൎത്തെഴുനീല്ക്കെണം
എന്നു ബൊധിച്ചതല്ലാതെ (യൊ. ൩, ൧൪. ൧൨, ൨൩) ദെവാലയം
നശിക്കെണം എന്നും (യൊ. ൨, ൧൯; ൪, ൨൩), പിതാവ് തനിക്കു
യൊഗ്യയായ സഭയെ വെൾ്പിക്കും എന്നും (മത. ൨൨, ൨) താൻ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/57&oldid=189717" എന്ന താളിൽനിന്ന് ശേഖരിച്ചത്