ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ക നല്ല ജാതികളിൽ നിന്നും ചെരുന്ന കൂട്ടത്തൊടും കൂടെ പിതൃ
സന്നിധിയിൽ മടങ്ങി ചെരും എന്നും അറിഞ്ഞു കൊണ്ടു ദിവസെന
അനുസരണത്തെയും വിശ്വാസത്തെയും പുതുക്കി പിതാവിൻ ഉപ
ദെശപ്രകാരം ഉറ്റു കെട്ടും കണ്ടും കൊണ്ടു ഒരൊരൊ നാളിലെ
പണികളെ തീൎത്തു പിതാവിന്റെ ഹൃദയം മനുഷ്യൎക്കു വെളിപ്പെടു
ത്തി കൊടുക്കയും ചെയ്തു

൬.) യെശുവിന്റെ അത്ഭുതങ്ങൾ.

ലൊകത്തിന്നു വിശ്വാസം ജനിക്കെണ്ടതിന്നു യെശു അതിശയങ്ങ
ളെ ചെയ്തു കൊണ്ടു തന്റെ തെജസ്സു വെളിപ്പെടുത്തി (യൊ. ൨, ൧൧)
അതിന്നു ശക്തികൾ എന്നും അടയാളങ്ങൾ എന്നും പെരുകൾ ഉണ്ടു
(അപോ. ൨, ൨൨. മാ. ൬, ൧൪,, ശക്തികൾ അവനിൽ വ്യാപരിക്കുന്നു")-
അതിശയം എന്നത് ഒരു വിധമായ പുതു സൃഷ്ടി തന്നെ- ഭൂമിയി
ൽ നിന്ന് ഒന്നാമതു സസ്യാദികൾ മുളെച്ച നാളിൽ അവ അത്ഭു
തം തന്നെ- സസ്യാദികൾ മാത്രം ഇരിക്കുമ്പോൾ മൃഗങ്ങൾ ഉ
ണ്ടായ്വന്നതും ഒർ അത്ഭുതം തന്നെ- സസ്യാദികൾ മുളെച്ചനാളിൽ അവ അത്ഭു
തം തന്നെ- സസ്യാദികൾ മാത്രം ഇരിക്കുമ്പൊൾ മൃഗങ്ങൾ ഉ
ണ്ടായ്വന്നതും ഒർ അത്ഭുതം തന്നെ- മൃഗങ്ങൾ്ക്കു മനുഷ്യന്റെ സൃഷ്ടി
അത്ഭുതം തന്നെ- സത്യഭ്രഷ്ടരായ മനുഷ്യരിൽനിന്ന് ഒരു സത്യ
വാനും മൊഹമൂലമായി ജനിച്ചവരിൽ ഒരു കന്യാകുമാരനും ഉദി
ച്ചതു അത്യത്ഭുതം ഇങ്ങിനെ ഉള്ളവൻ വ്യാപരിക്കുന്നത് ഒക്ക
യും നല്ല ദൃഷ്ടി ഉള്ളവൎക്ക അതിശയമായി തൊന്നും- അവൻ
ശെഷം മനുഷ്യൎക്കു സമനാവാൻ എത്ര ഉത്സാഹിച്ചാലും അവന്റെ
സകല ക്രിയകളിലും ദിവ്യജീവന്റെ ശക്തികളെ അപൂൎവമായി
ട്ടു കാണും- ഇപ്രകാരം യെശു തന്റെ ക്രിയകളെ കൊണ്ടു പി
താവിന്റെ ജീവസമൃദ്ധിയെ മാനുഷവെഷത്തിൽ ത
ന്നെ വെളിപ്പെടുത്തി ഇരിക്കുന്നു- എങ്കിലും ആവശ്യമുള്ള
വൎക്കു മാത്രം,—ദാഹവും വിശ്വാസവും ഒട്ടും ഇല്ലാത്ത ദിക്കിൽ
അവൻ അതിശയങ്ങളെ ചെയ്യുമാറില്ല- കരുണാസത്യങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/58&oldid=189719" എന്ന താളിൽനിന്ന് ശേഖരിച്ചത്