ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

അവനിൽ പ്രത്യക്ഷമായ്വന്നതു വിശ്വാസത്തിൽനിന്നു വി
ശ്വാസത്തിലെക്കത്രെ (രൊ. ൧, ൧൬).

മനുഷ്യൻ ആദിയിൽ സൃഷ്ടികളുടെ കൎത്താവാകയാൽ യെശു
വും അപ്രകാരം തന്നെ- കാറ്റൊ വെള്ളമൊ ഭൂതമൊ അവ
നെ ഇളക്കുമാറില്ല അവൻ വെള്ളത്തിന്മീതെ നടന്നു പെരുങ്കാ
റ്റടിക്കുന്ന പടകിൽ ഉറങ്ങി കാറ്റിനെ ശാസിച്ചു തിരമാലകൾ്ക്കു
സ്വാസ്ഥ്യം വരുത്തിക്കൊണ്ടൂ താൻ സൃഷ്ടിയുടെ തലയായ ആദാം
എന്നു കാണിച്ചു- പാപത്താൽ മരണവും വ്യാധികളും നമ്മുടെ ജാ
തിയിൽ തട്ടിപരന്നു പൊങ്ങി വാണുകൊണ്ടിരിക്കെ യെശു
പാപംക്ഷമിച്ചാൽ പൊരാ ദീനം ശമിക്കുകയല്ലാതെ പാപവും
ശമിച്ചുവോ എന്നു നിശ്ചയം ഇല്ല (മത. ൯, ൬)- അതുകൊണ്ടു യെ
ശു കുരുടു ചെവിടു മുടവു മുതലായ ഊനങ്ങൾ ഉള്ളവരെയും (മത.
൬, ൨൯ ff) വാതം വാൎച്ച (മത ൯,൨0) മഹൊദരം (ലൂ. ൪, ൨)
മുതലായ ദീൎഘരൊഗികളെയും വചനത്താലെ സൌഖ്യമാക്കി
ജ്വരം പിടിച്ചവൎക്കു (മത.൮, ൧൪) ക്ഷണത്തിൽ ദ്രവ്യ സ്വാസ്ഥ്യം ന
ല്കി, മരണം അടുത്ത കുഷ്ടരൊഗികളെയും (മത. ൮, ൨) ശുദ്ധരാക്കി
അപസ്മാരം ചന്ദ്രബാധ ന്ത് മുതലായ മനൊവ്യാധികൾ്
ക്കും ഭെദം വരുത്തി (മത.൪,൨൪), ദുരാത്മാക്കളായ പല പ്രെത പി
ശാചങ്ങളെയും ഉറഞ്ഞവരിൽ നിന്നു പുറത്താക്കി (മത.൮, ൧൬)
ഇപ്രകാരം,പല ദെഹി ദെഹാവസ്ഥകൾ്ക്കും ശുദ്ധമനുഷ്യാത്മാ
വ് തന്നെ പ്രഭു എന്നും താൻ സകല മരണങ്ങളിൽ നിന്നും ര
ക്ഷിക്കുന്നവൻ എന്നും കാണിച്ചു-

ഭൊജ്യങ്ങളുടെ കുറവു തനിക്കു കുറവല്ല വെണ്ടുകിൽ
വെള്ളത്തെ പെട്ടന്നു രസമാക്കുവാനും ആയിരങ്ങൾ്ക്കു ചില അ
പ്പങ്ങളെ പകുത്തു തൃപ്തി വരുത്തുവാനും രാഭൊജനത്തിൽ
തന്നെത്താൻ ശിഷ്യന്മാൎക്കു ആത്മഭൊജ്യമാക്കി കൊടുപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/59&oldid=189721" എന്ന താളിൽനിന്ന് ശേഖരിച്ചത്