ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

നും ഒരുങ്ങി കാണുന്നു- വെണ്ടുമ്പൊൾ മത്സ്യങ്ങളെ കൂട്ടമാ
യി പിടിപ്പിച്ചും (ലൂ. ൫. യൊ ൨൧) നാണ്യത്തൊടൂ കൂടിയ
മീനിനെ ചൂണ്ടലിൽ കടിപ്പിച്ചും കൊടുത്തതിനാൽ (മത. ൧൭)-
ഭൂചക്രത്തിൽ പറ്റിയ ശാപവും ദാരിദ്ര്യ ബാധയും മാറ്റുവാ
ൻ താൻ ആൾ ആകുന്നു എന്നു കാട്ടി-

ഇസ്രയെലിന്റെ ഉണക്കത്തിന്നു ദൃഷ്ടാന്തമായിട്ടു
അത്തി വ്യക്ഷത്തെ ശപിച്ചതിനാലൊ താൻ ലൊകത്തിന്നു
ന്യായം വിധിക്കുന്നവൻ എന്നും- ശയ്യമെൽ കിടക്കുന്ന കു
ട്ടിയെയും, അമ്മ പുറത്തു കൊണ്ടു പോകുന്ന ബാല്യക്കാരനെ
യും ൪ ദിവസം കുഴിച്ചിട്ട് അലിവാനടുത്ത ലാജരേയും ഇ
ങ്ങിനെ ചത്തവർ മൂവരെയും ജീവിച്ചെഴു നീല്പിച്ചതി
നാൽ താൻ പുനരുത്ഥാന സ്വരൂപൻ എന്നും വെളിപ്പെ
ടുത്തി

ഇവയും മറ്റും പലതും ചെയ്തതു ആശ്രിതന്മാരെ സ
ഹായിപ്പാനത്രെ- അപൂൎവ്വങ്ങളെ വെറുതെ കാണ‌്കയി
ലുള്ള ഇഛ്ശയെ അവൻ ശാസിച്ചു (യൊ, ൪.൪൮) രാജ
വിനൊദത്തിന്നും ജനകക്ഷിക്കും പൂൎത്തി വരുത്തുവാൻ ഒർ
അത്ഭുതം ചെയ്തിട്ടുമില്ല- യഹൂദർ ആകാശത്തിൽ കാണെ
ണ്ടുന്നൊർ അതിശയത്തെ പലപ്പൊഴും നിൎബ്ബന്ധിച്ചു ചൊ
ദിച്ചപ്പൊൾ- അവൻ ചൊടിച്ചു യൊനാവിൻ അടയാള
ത്താൽ തന്റെ മരണത്തെയും മറയെയും മറതിയെയും
മാത്രം ഉദ്ദെശിച്ചു പറഞ്ഞു- അവന്റെ ശിഷ്യന്മാൎക്കൊ
യെശുവിന്റെ പുനരുത്ഥാനമെ അവന്റെ സകല
അതിശയങ്ങളുടെ മൂലവും ശിഖരവും ആയുഉറെച്ചിരി
ക്കുന്നു (൧. കൊ ൧൫)- അതു ലൊകത്തിന്നറിഞ്ഞു കൂ
ടാ ( യൊ. ൧൪, ൧൯)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/60&oldid=189723" എന്ന താളിൽനിന്ന് ശേഖരിച്ചത്