ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

൭) യെശുവിന്റെ ഉപമകൾ.

ലൊക വെളിച്ചമായവൻ ഇരിട്ടിൽ ഉള്ളവരുടെ ബുദ്ധി
യെ പ്രകാശിപ്പിക്കെണ്ടതിന്നു ക്രീയയാലും വചനത്താലും
ഉപദെശിച്ചു നടന്നു- ഉപദെശവിധങ്ങൾ പലതും ആകുന്നു-
ശിഷ്യന്മാരല്ലാത്തവരൊടും ശത്രുക്കളൊടും പ്രസംഗമായല്ല സം
ഭാഷണമായിട്ടത്രെ പറയുന്നു- അതിന്റെ ദൃഷ്ടാന്തങ്ങൾ യൊ
ഹനാൻ സുവിസെഷത്തിൽ അധികം കാണുന്നു- ചെവി കൊ
ടുക്കുന്നവരൊടും ശിഷ്യന്മാരൊടും ഉപദെശിക്കെണ്ടതിന്നു സുഭാ
ഷിതം ഉപമ പ്രസംഗം ഈ മൂന്നു വിധങ്ങളെ പ്രയൊഗിച്ചു പറയും-
സുഭാഷിതത്തിന്റെ സ്വരൂപം മലപ്രസംഗത്തിന്റെ ആരംഭ
ത്തിലും മറ്റും കാണാം- ഉറ്റ ചങ്ങാതികളൊടു പറയുന്നതു
പ്രസംഗവിധത്തിൽ ആകുന്നു- പുറത്തു നിന്നു കൊണ്ടു ദുഃഖെന
കെൾ്ക്കുന്നവരൊടു പരമാൎത്ഥത്തെ അല്പം മൂടിവെച്ചു ഉപമകളാ
യിട്ടു പറഞ്ഞു (മാ. ൪,൧൧)-ആ ഉപമകളുടെ സാരാംശം ആകുന്ന
തു ദെവരാജ്യത്തിന്റെ സ്വരൂപം തന്നെ- സ്നാപകൻ അ
റിയിച്ചപ്രകാരം യെശുവും സ്വൎഗ്ഗരാജ്യം സമീപിച്ചു വന്നു
എന്നറിയിച്ചു (മത.൪,൧൫) ശിഷ്യന്മാരെ ഈ രാജ്യത്തിൽ
ചെൎക്കുമ്പൊൾ (മത.൧൮,൧)-മശിഹയുടെ രാജ്യം ഇന്ന പ്ര
കാരം ആകും എന്നു യഹൂദൎക്കു നന്നായി ബൊധിക്കായ്കയാ
ൽ യെശു മൂന്നു വിധമുള്ള ഉപമകളാൽ അതിന്റെ സ്വരൂപ
വും അടിസ്ഥാനവും തികവടിയും വൎണ്ണിച്ചിരിക്കുന്നു- അവ
റ്റെ ചുരുക്കി വ്യാഖ്യാനിക്കാം.

I. ദെവരാജ്യത്തിന്റെ സ്വരൂപം കാട്ടിയ ഉപമകൾ (മത. ൧൩)

൧)വിതെക്കുന്നവന്റെ ഉപമ (മാ. ൪.ലൂ.൮‌)- സൎവ്വമനുഷ്യ
ജാതിയും ദൈവത്തിന്റെ വയലാകുന്നു- വചനം ആ
കുന്ന വിത്തു ക്രമത്താലെ എവിടയും വീഴുന്നു അനുഭവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/61&oldid=189725" എന്ന താളിൽനിന്ന് ശേഖരിച്ചത്