ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ത്തിൽ ഭെദം കാണുന്നതൊ നിലത്തിന്റെ ഗുണദൊഷ പ്രകാ
രമത്രെ- അതിൽ വഴി ആകുന്നത് അജ്ഞാനിത്വം പാറ നി
ലം യഹൂദമതം പ്രപഞ്ച വിചാരം എന്നമുള്ളുള്ളത് ഇസ്ലാം
നല്ല നിലം ക്രിസ്തീയത്വം എന്നു പറയാം- പിന്നെ ക്രിസ്ത സഭയു
ടെ അകത്തും ആഭെദങ്ങൾ നാലും ഉണ്ടു- ദുൎവ്വിചാരസംഘം ദ്ര
ത്യം നടന്നു ചവിട്ടു കൊണ്ടു സത്യത്തിന്റെ വിത്ത് ഒന്നും മുള
യാത്ത ഹൃദയങ്ങളും- ക്ഷണത്തിൽ വിശ്വസിച്ചും പ്രശംസിച്ചും ഉ
ള്ളം മാറായ്കാൽ ഉടനെ ദ്രൊഹിച്ചും പൊകുന്ന ആത്മാ
ക്കളും പ്രപഞ്ച മൊഹങ്ങൾ നന്ന വെരൂന്നി സത്യത്തൊടു
കൂടെ വളരുന്ന നെഞ്ചുകളും പെർ ക്രിസ്ത്യാനരിലും ഉണ്ടു- എന്നി
ട്ടും ദൈവത്തിന്ന് അനുഭവം ഉണ്ടു വചനം കെട്ടു സൂക്ഷിക്കുന്നവരി
ൽ തന്നെ- അനുഭവത്തിൽ ൩൦-൬൦-൧൦൦-എന്നിങ്ങിനെ ഭെദ
ങ്ങൾ കാണുന്നത് അവരവർ കെട്ട വചനത്തെ ഉള്ളിൽ കരു
തി പ്രയൊഗിക്കുന്നതിന്നു തക്കവണ്ണം അത്രെ- ഇപ്രകാരം തെ
രിഞ്ഞെടുത്ത ഹൃദയങ്ങൾ ആകുന്ന ഒരു വിള ദൈവത്തിന്ന്
അനുഭൊഗമായ്വരുന്നു നിശ്ചയം

൨) കളകളുടെ ഉപമയാൽ കാണിച്ചിരിക്കുന്നതു (മത. ൧൩, ൨൪
൩൦, ൩൬-൪൩) ആകാത്ത നിലം മാത്രമല്ല ദുഷ്ടന്റെ രാജ്യ
വും ദെവരാജ്യത്തിന്നു മുടക്കം വരുത്തുന്നു എന്നത്രെ-സ്വൎഗ്ഗീ
യ കൃഷിക്കാരനെ പൊലെ തമൊ ഗുണിയായ മറ്റൊരുവനും
വിതെക്കുന്നുണ്ടു- അവന്റെ പണി ഇരിട്ടിൽ നടക്കുന്നു സ
ദ്വചനം ആകുന്ന കൊതമ്പത്തിനൊട് എകദെശം സമമാ
യി തൊന്നുന്ന നായ്ക്കല്ലകളെ അവൻ വിതെക്കുന്നു- ആ
യ്ത് എന്തെന്നാൽ സഭയിൽ ഉപദെശത്തെയും നടപ്പിനെയും
വഷളാക്കുന്ന ഇടൎച്ചകളും അധൎമ്മങ്ങളും (൧൩, ൪൧) തന്നെ-
ഇവ കൊതമ്പ നിലത്തിൽ മുച്ചൂടും നിറഞ്ഞു രാജ്യപുത്രന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/62&oldid=189727" എന്ന താളിൽനിന്ന് ശേഖരിച്ചത്