ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ൎക്ക ഇടം പൊരാതെ ആക്കി വെക്കുന്നു- രാജസെവകർ പെ
ടിച്ചു നിലത്തിന്നു ശുദ്ധിയും ശത്രുവിന്നു ശിക്ഷയും ആഗ്ര
ഹിച്ചു കളകളെ പറിച്ചെടുപ്പാൻ നൊക്കുന്നതു കൎത്താവ്
സമ്മതിക്കാതെ ഇരിക്കുന്നു- തിരുസഭയിലെ മെധാ
വികളും ചിലപ്പൊൾ ഗുണദൊഷങ്ങളെ തിരിച്ചറിയാ
തെ ദെവദാസരെ പിശാച് പുത്രർ എന്നെണ്ണി ഹിംസി
ച്ചും കൊന്നും പൊകും എന്നും ശുദ്ധി എറിയ ഉപദെശങ്ങ
ളെ ശപിച്ചു കളകയും ചെയ്യും എന്നും അറിഞ്ഞു കളകളും
കൂടെ വൎദ്ധിച്ചാലും കുറവില്ല ശുദ്ധവചനത്തിന്റെ വിള
യും നശിക്കാതെ മൂപ്പെത്തും എന്നു നിശ്ചയിച്ചു കൊയ്ത്തൊളം
പൊറുത്തു കൊള്ളെണം എന്നു കല്പിച്ചു- വിശെഷിച്ചും
രണ്ടും ഇപ്പൊൾ നന്നായി വെൎവ്വിടുന്നില്ല നല്ല ഹൃദയ
ത്തിലും അല്പം കളയും ദുഷ്ടനിൽ അസാരം സത്യവും ഉ
ണ്ടാകും- അതു കൊണ്ടു കള്ളപ്രവാചകന്മാൎക്കു പണ്ടു വി
ധിച്ച മരണശിക്ഷ പുതിയ നിയമത്തിൽ പറ്റുകയില്ല-തെ
റ്റുന്നവനെ വഴിക്കാക്കുക്ക (യാക്ക. ൫, ൧൯) തെറ്റിക്കുന്ന
വനെ ആക്ഷെപിച്ചു ശാസിക്ക (൧തിമ.൪, ൧-൬) കള്ള സു
വിശെഷം ചമെക്കുന്നവനെ സഭയിൽ നിന്നു നീക്കുക (ഗല.
൧, ൯) രാജകല്പനയെ ലംഘിക്കുന്നവനെ വിസ്തരിച്ചു
ശിക്ഷിക്ക (രൊ. ൧൩, ൪) കൊല്ലുന്നവനെ കൊല്ലുക (മത.
൨൬, ൫൨) ഇങ്ങിനെ എല്ലാം ചെയ്യുന്നതല്ലാതെ ശെഷം
ന്യായവിധി എല്ലാം ദൈവത്തിൽ ഭരമെല്പിക്കണം -- അവ
ൻ ഗുണദൊഷങ്ങളെ സൂക്ഷ്മമായി വെൎത്തിരിക്കും കാലം
വരും-- അന്നു നീതിമാന്മാർ സൂൎയ്യനെ പൊലെ വിളങ്ങും
ദുഷ്ടന്മാർ നരകാഗ്നിക്കിരയാകും-

൩) ദെവരാജ്യത്തിന്റെ വളൎച്ച (മാ. ൪, ൨൬-൨൯) കാലക്ര


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/63&oldid=189729" എന്ന താളിൽനിന്ന് ശേഖരിച്ചത്